2013-12-18 18:53:56

സേവകര്‍ വ്യക്തിഗതനേട്ടങ്ങള്‍
ഉപേക്ഷിക്കണമെന്ന് പാപ്പാ


18 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സുവിശേഷ സേവകരാകാന്‍ വ്യക്തിഗതനേട്ടങ്ങള്‍ ഉപേക്ഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ട്രിനിറ്റേറിയന്‍ സഭയുടെ, പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തിലുള്ള സന്ന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ മാത്തയുടെ 8-ാം ചരമശതാബ്ദിദിനത്തില്‍ അയച്ച സന്ദേശത്തിലാണ് പാപ്പാ സഭാംഗങ്ങളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 1213 ഡിസംബര്‍ 17-ന് അന്തരിച്ച സുവിശേഷ സേവകനും പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തിലുള്ള സഭയുടെ സ്ഥാപകനുമായ വിശുദ്ധ മാത്തായുടെ 800- ചരമവാര്‍ഷികം ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പ സഭാംഗങ്ങള്‍ക്ക് സന്ദേശമയച്ചത്. സുഖലോലുപത ഉപേക്ഷിച്ചും, വിശുദ്ധ മാത്തയുടെ ജീവിതം അനുകരിച്ചും ത്രിത്വത്തിന്‍റെ സഭാംഗങ്ങള്‍ ശതാബ്ദിവര്‍ഷം നവീകരണ വര്‍ഷമായി ആചരിച്ചുകൊണ്ട് പ്രേഷിതമേഖലയില്‍ മുന്നേറണമെന്നും, 8 നാറ്റാണ്ടുകള്‍ക്കു മുന്‍പു ലഭിച്ച ആത്മീയപൈതൃകം കെട്ടുപോകാതെ നിലനിര്‍ത്തണമെന്നും സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ ജോണ്‍ മാത്തയുടെ ജീവിതം:
തെക്കന്‍ ഫ്രാന്‍സിലെ ഫങ്കോണ്‍ ബാര്‍സൊണേത്തായില്‍ 1160-ല്‍ ജനിച്ചു.
യൂറോപ്പ് നേരിട്ട മുസ്ലിം ആക്രമണകാലത്താണ് യുവാവയിരുന്ന ജോണ്‍ മാത്ത വിശ്വാസജീവിതത്തിലേയ്ക്കും വിശ്വാസ സംരക്ഷണത്തിനുമായി സഭാജീവിതത്തിനുമായി ഇറങ്ങിപ്പുറപ്പെട്ടത്.
കുരിശുയുദ്ധകാലത്ത് ഇസ്ലാമിക സൈന്യത്തിന്‍റ ആക്രമണത്തില്‍ ജീവിച്ച ജോണ്‍ മാത്ത വിശ്വാസസംരക്ഷണത്തിനും അതിന്‍റെ പ്രചാരണത്തിനുമായി സ്ഥാപിച്ചതാണ് ത്രിത്വത്തിന്‍റെ സഭ. വിശ്വാസത്തിന്‍റേയും വിശ്വാസികളുടെയും സംരക്ഷണത്തിനായി പോരാടിയ മാത്തയും അനുചരന്മാരും, ആതുരശുശ്രൂഷയിലും വ്യാപൃതരായിരുന്നു. അങ്ങനെ കുരിശുയുദ്ധകാലത്ത് തുടക്കമിട്ട വിശ്വാസസംരക്ഷണ സംഖ്യമാണ് പിന്നീട് ത്രിത്വത്തിന്‍റെ നാമത്തിലുള്ള സന്ന്യാസസഭയായി വളരുന്നത്. 1198-ല്‍ സഭയ്ക്ക് റോമില്‍നിന്നും അംഗീകാരം ലഭിച്ചു.
1213-ല്‍ മാത്താ അന്തരിച്ചു. വിശുദ്ധ മാത്ത തുടക്കമിട്ട ത്രിത്വത്തിന്‍റെ സഭാംഗങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ ആഫ്രിക്കപോലുള്ള മിഷന്‍ മേഖലകളില്‍ പാവങ്ങളും നിരാലംബരുമയവരുടെ ഇടയില്‍ സുവിശേഷ സന്ദേശവുമായി ഇന്നും ജീവിക്കുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.