2013-12-18 18:05:46

മനുഷ്യാവകാശ ചിന്തയ്ക്ക്
ക്രൈസ്തവികതയുടെ പഴക്കം


18 ഡിസംബര്‍ 2013, റോം
മനുഷ്യാവകാശത്തിന്‍റെ പ്രഭവസ്ഥാനം ക്രൈസ്തവികതയാണെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷ്പ്പ് ഡോമിനിക്ക് മംബേര്‍ത്തി പ്രസ്താവിച്ചു. ഡിസംബര്‍ 17-ാം തിയതി ചൊവ്വാഴ്ച അമേരിക്കയിലെ ജോര്‍ജ്ജ് ടൗണ് യൂണിവേഴ്സിറ്റി റോമില്‍ സംഘടിപ്പിച്ച ‘മതസ്വാതന്ത്ര്യത്തിന്‍റെ ചരിത്രപരവും ആനുകാലികവുമായ വീക്ഷണം,’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തിലാണ് മനുഷ്യന്തസ്സിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും സഭാവീക്ഷണവും പങ്കും ആര്‍ച്ചുബിഷപ്പ മംബേര്‍ത്തി വ്യക്തമാക്കിയത്.

‘ക്രിസ്തുവാണ് യഥാര്‍ത്ഥത്തില്‍ നമ്മെ സ്വതന്ത്രരാക്കുന്നത്’ (ഗലാത്തി 5, 1) എന്ന് പൗലോസ് അപ്പസ്തോലന്‍ പഠിപ്പിക്കുന്നു. യുക്തിയിലും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിലും ജീവന്‍ ഹനിച്ചാലും വിശ്വാസം സംരക്ഷിക്കുണമെന്ന് തോമസ് മൂറും തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ക്രിസ്തീയവും മൗലികവുമായ ദര്‍ശനം രണ്ടു സഭാപിതാക്കന്മാരും പകര്‍ന്നുതരുന്നുണ്ടെന്ന് പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷ്പ്പ് മംബേര്‍ത്തി സമര്‍ത്ഥിച്ചു.

1700-ാം വാര്‍ഷികം ആചരിക്കുന്ന ചരിത്രത്തിലെ ‘മിലാന്‍ വിളമ്പരം,’ ക്രൈസ്തവികതയുടെ പശ്ചാത്തലത്തിലുള്ള മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശ സംരക്ഷണത്തിന്‍റെയും നാഴികക്കല്ലായിരുന്നുവെന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ചൂണ്ടിക്കാട്ടി. അതുപോലെ സഭയെ ആധുനികയുഗത്തിലേയ്ക്കു നയിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശ സംരക്ഷണത്തിന്‍റെയും അടിസ്ഥാന പാഠങ്ങള്‍ വളരെ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നതും തന്‍റെ പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി വെളിപ്പെടുത്തി.
Reported : nellikal, sedoc









All the contents on this site are copyrighted ©.