2013-12-18 16:19:28

പീറ്റര്‍ ഫെയ്ബറിനെ പാപ്പാ ഫ്രാന്‍സിസ്
വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തി


18 ഡിസംബര്‍ 2013, വത്തിക്കാന്‍
സഭൈക്യപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവിനെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തി.
വത്തിക്കാനില്‍ ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച ഒപ്പുവച്ച ഡിക്രിയിലൂടെയാണ് ഈശോസഭാ വൈദികനും ഫ്രന്‍ഞ്ചുകാരനുമായ വാഴ്ത്തപ്പെട്ട പീറ്റര്‍ ഫെയ്ബറിനെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. വിശുദ്ധരുടെ നാമകരണ നടപിടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് പാപ്പാ പ്രഖ്യാപനത്തില്‍ ഉപ്പുവച്ചത്.
15-ാം നൂറ്റാണ്ടിന്‍റെ ആരംഭിത്തില്‍ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയോടൊപ്പം പ്രവര്‍ത്തിച്ച പീറ്റര്‍ ഫെയ്ബര്‍
(1506-1546) ഈശോസഭയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായി ആദരിക്കപ്പെടുന്നു. പാണ്ഡിത്യവും ജീവിതവിശുദ്ധിയുകൊണ്ട് സഭൈക്യത്തിന്‍റെ വക്താവായി ജീവന്‍ സമര്‍പ്പിച്ച പുണ്യാത്മാവാണ് പീറ്ററ്‍ ഫെയ്ബര്‍.

ജീവിതം: പീറ്റര്‍ ഫെയ്ബര്‍
ഫ്രാന്‍സിലെ സാവോയ്ക്കടുത്ത് വില്ലാരെയിലെ പാവപ്പെട്ട കുടുംബത്തില്‍ 1506 ഏപ്രില്‍ 13-ന് പീറ്ററ്‍ ഫെയ്ബര്‍ ജനിച്ചു. ഇടയച്ചെറുക്കനായിട്ടാണ് ജീവിതമാരംഭിച്ചത്. പള്ളിപ്രസംഗം ഓര്‍മ്മിക്കാനുള്ള അനിതരസാധാരണമായ ഓര്‍മ്മയും ബുദ്ധിശക്തിയുമുണ്ടായിരുന്ന പീറ്ററിന് സ്ഥലത്തെ വികാരി പ്രാഥമിക വിദ്യഭ്യാസത്തിനുള്ള സൗകര്യമൊരുക്കി. 1525-ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിനെത്തിയ യുവാവായ പീറ്റര്‍, അവിടെവച്ചാണ് ഇഗ്നെഷ്യസ് ലൊയോളയെ കണ്ടുമുട്ടിയത്. അങ്ങനെ ഇന്നു ലോകത്തെ ഏറ്റവും വലിയ സന്ന്യാസ സഭയായ, ഈശോ സഭയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ പീറ്റര്‍ ഫെയ്ബര്‍ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വലംകൈയായിരുന്നു. സൊര്‍ബോണില്‍വച്ച് വിശുദ്ധ ഇഗ്നെഷ്യസിന്‍റെയും ഫ്രാന്‍സിസിന്‍റെയും സഹപാഠിയും സന്തതസഹചാരിയുമായിരുന്നു ഫെയ്ബര്‍. പോള്‍ മൂന്നാമന്‍ പാപ്പാ ഫെയ്ബറെ ട്രെന്‍റ് സൂനഹദോസിലെ സഭൈക്യകാര്യങ്ങളുടെ വിദഗ്ദ്ധനും ഉപദേഷ്ഠാവുമായി (peritus) നിയോഗിച്ചു. കത്തോലിക്കാ സഭയില്‍ ഭിന്നതകള്‍ വളര്‍ന്നുവന്ന കാലത്ത് സഭൈക്യത്തിനുവേണ്ടി പരിശ്രമിക്കുകയും, അറിവും പാണ്ഡിത്യവുംകൊണ്ട് വിശ്വാസം സംരക്ഷിക്കാന്‍ കാലികമായി പരിശ്രമിക്കുകയും ചെയ്ത വിശുദ്ധാത്മാവാണ് പീറ്റര്‍ ഫെയ്ബര്‍.
1872-ല്‍ 9-ാം പിയൂസ് പാപ്പാ ഫെയ്ബറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. 1546 ആഗസ്റ്റ്
2-ാം തിയതി 40-ാമത്തെ വയസ്സിയില്‍ ഭിന്നിച്ചുനിന്ന ക്രൈസ്തവരെ ഉന്നിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഫെയ്ബറിന്‍റെ അന്ത്യം റോമിലായിരുന്നു. സിദ്ധന്‍റെ ഭൗതിക ശേഷിപ്പുകള്‍ റോമിലെ ‘ജെസ്സു’ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

വിശുദ്ധ എലിസബത്തിന്‍റെ നാമത്തിലുള്ള ഉപവികളുടെ സഹോദരികളുടെ സ്ഥാപക, അമേരിക്ക സ്വദേശി ധന്യയായ മരിയ തെരേസാ ഡംജാനോവിക്കിന്‍റെ മാധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗശാന്തിയും അതേ ഡിക്രിയില്‍ പാപ്പാ അംഗീകരിച്ചു. വ്യാകുലനാഥയുടെ സഹോദരികളുടെ സഭാസ്ഥാപകനും, സ്പെയിന്‍ സ്വദേശിയും ഇടവക വൈദികനുമായ ധന്യനായ ഇമ്മാനുവല്‍ ഹെരാന്‍സി, കുടുംബനാഥനായിരുന്ന പോളണ്ടുകാരന്‍ ജോര്‍ജ്ജ് ചസിയേല്‍സ്ക്കി എന്നിവരുടെ വീരോചിതപുണ്യങ്ങളും അതേ ഡിക്രിയിലൂടെ പാപ്പാ അംഗീകരിച്ചു നല്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.