2013-12-16 18:32:53

മാര്‍ക്സിസ്റ്റുകാരിലുമുണ്ട്
നല്ല മനുഷ്യര്‍


16 ഡിസംബര്‍ 2013, വത്തിക്കാന്‍
രാഷ്ട്രീയം ഉപവിപ്രവര്‍ത്തനത്തിന്‍റെ ശ്രേഷ്ഠരൂപമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഡിസംബര്‍ 14-ാം തിയതി ഇറ്റലിയിലെ La Stampa ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. പാപ്പായുടെ ചിന്തകള്‍ മാര്‍ക്സിസമാണോ, എന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പ്രത്യുത്തരിച്ചത്. ആശയപരമായി മാര്‍ക്സിസം തെറ്റാണെന്നും, എന്നാല്‍ മാര്‍ക്സിസ്റ്റുകാരിലും നല്ല മനുഷ്യരുണ്ടെന്ന് പാപ്പാ പുഞ്ചിരിയോടെ പ്രത്യുത്തരിച്ചു. രാഷ്ട്രീയത്തിന് സഭ എതിരല്ലെന്നും, മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത പരിസരങ്ങളില്‍ വ്യാപരിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളും ജനനന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും പാപ്പാ പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം Evangelii Gaudium ആനന്ദത്തിന്‍റെ സുവിശേഷത്തിലെ പാവങ്ങളുടെ പക്ഷംപിടിക്കുന്ന ചിന്തകളാണ് മാര്‍ക്സിസ്റ്റ് ചായിവുള്ളതെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്.
പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍, ദാരിദ്യം, ഇതര ക്രൈസ്തവ സമൂഹങ്ങളോടുള്ള ബന്ധം, അടുത്തുവരുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രതിപാദ്യ വിഷയമായിരിക്കുന്ന കുടുംബം വിവാഹം എന്നീ വിഷയങ്ങള്‍, ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ പാപ്പാ പങ്കുവച്ചതായി ഡിസംബര്‍ 15-ാം തിയതി ഞായറാഴ്ച ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച അഭമുഖത്തില്‍നിന്നും വ്യക്തമാക്കാം.
Reported : nellikal, sedoc









All the contents on this site are copyrighted ©.