2013-12-16 18:51:15

ക്രൈസ്തവരില്ലാത്ത
മദ്ധ്യപൂര്‍വ്വദേശം അചിന്തനീയം


16 ഡിസംബര്‍ 2013, വത്തിക്കാന്‍
ക്രൈസ്തവരില്ലാത്ത മദ്ധ്യപൂര്‍വ്വദേശം അചന്തനീയമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ഡിസംബര്‍ 16-ാം തിയതി തിങ്കളാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ പലസ്തീനയും യോര്‍ദ്ദാനം, തിരുക്കുടുംബം പാര്‍ത്ത ഈജിപ്തുമെല്ലാം ക്രൈസ്തവികതയുടെ പിള്ളത്തൊട്ടിലാണ്.
മതമൗലികവാദവും അഭ്യന്തരകലാപവും യുദ്ധവും ഇടകലര്‍ന്ന് ക്ലേശകരമാക്കപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശത്തതെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം സംരക്ഷിക്കപെപടുവാന്‍ ക്രിസ്തുമസ്സ് കാലത്ത് ഏവരും പാര്‍ത്ഥിക്കണമെന്ന്, 9 ഭാഷകളിലുള്ള തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.
Cogitare haud consentimus Orientem Medium a christianis vacuum; pacem ideo quotidie deprecemur.
We cannot resign ourselves to think of a Middle East without Christians. Let us pray every day for peace.
Reported : nellikal, sedoc









All the contents on this site are copyrighted ©.