16 ഡിസംബര്‍ 2013, വത്തിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തിയ കുട്ടികള്‍ക്ക്
ഉണ്ണിയേശുവെ ആശീര്‍വ്വദിച്ചു നല്കി. ഡിസംബര്‍ 15-ാം തിയതി ആഗമനകാലത്തിന്‍റെ മൂന്നാം
ഞയറാഴ്ച, ആനന്ദത്തിന്‍റെ ഞായറാഴ്ച Laetare Sunday-യാണ് കുട്ടികള്‍ക്ക് പുല്‍ക്കൂട്ടില്‍
വയ്ക്കാനുള്ള അവരുടെ ഉണ്ണിപ്രതിമകള്‍ പാപ്പാ ആശീര്‍വ്വദിച്ചു നല്കിയത്.
ത്രികാലപ്രാര്‍ത്ഥന
ചൊല്ലിയ ശേഷം പാപ്പാ ഇക്കുറി ആദ്യം അഭിസംബോധനചെയ്തത് ഉണ്ണികളുമായെത്തിയ കുട്ടികളെത്തന്നെയാണ്.
പാപ്പായുടെ അഭിവാദ്യം കേട്ട കുട്ടികള്‍ കുഞ്ഞിക്കൈകളില്‍ പൊന്നുണ്ണിയെ ഉയര്‍ത്തി ആര്‍ത്തുല്ലസിച്ചുകൊണ്ട്
പാപ്പായുടെ ആശംസകളോട് പ്രത്യുത്തരിച്ചു, ഒപ്പം ചത്വരം നിറഞ്ഞുനിന്നിരുന്ന ജനാവലിയും.
പാപ്പാ കുട്ടുകളുടെ കൈയ്യിലെ ഉണ്ണിയേശുവിന്‍റെ പ്രതിമകള്‍ ആശീര്‍വ്വദിക്കവെ കിനിഞ്ഞിറങ്ങിയ
ചെറുമഴയില്‍ കുഞ്ഞുങ്ങള്‍ കണ്ണുചിമ്മി നിര്‍നിമേഷരായി പാപ്പാ ഫ്രാന്‍സിസിനെ അത്യത്ഭുതത്തോടെ
നോക്കിനിന്നു.
പുല്‍ക്കൂടുകളില്‍ വയ്ക്കാനുള്ള ഉണ്ണിയേശുവുമായി റോമിലെ കുട്ടികള്‍
പാപ്പായുടെ പക്കലെത്തുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന് അത് ഇറ്റലിയുടെ
പാരമ്പര്യാമായി മാറിയിട്ടുണ്ട്. Reported : nellikal, sedoc