2013-12-13 16:47:17

സ്വവര്‍ഗ്ഗവിവാഹത്തെ
പ്രതികൂലിക്കുന്ന സഭ


13 ഡിസംബര്‍ 2013, മുമ്പൈ
ശിക്ഷാര്‍ഹമായ കുറ്റമാണ് സ്വവര്‍ഗ്ഗരതിയെന്ന് സഭ പഠിപ്പിക്കുന്നില്ലെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ
പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. പ്രകൃതിനിയമത്തിന് വിരുദ്ധമായതിനാല്‍ സ്വവര്‍ഗ്ഗരതി ശിക്ഷാര്‍ഹമായ കുറ്റമാണെന്ന ഡിസംബര്‍ 10-ാ തിയതിയിലെ സുപ്രിംകോടതിയുടെ പുതിയ നിയമവ്യാഖ്യാനത്തിന് എതിരായിട്ടാണ് മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്.

സ്വവര്‍ഗ്ഗരതി ശിക്ഷാര്‍ഹമായ കുറ്റമാക്കിയത് മുസ്ലിം-ക്രൈസ്തവ മതമേധാവികളുടെ യാഥാസ്ഥികത്വമാണെന്ന ആരോപണണത്തോട് പ്രതികരിച്ചുകൊണ്ടാണ് കര്‍ദ്ദിനാല്‍ ഗ്രേഷ്യസ് മുമ്പൈയില്‍ മാധ്യമങ്ങളോട് ഇങ്ങനെ പ്രത്യുത്തരിച്ചത്. ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ ഭരണഘടനയില്‍ കുറ്റകൃത്യമായി 377-ാമത്തെ വകുപ്പില്‍ കുറ്റകൃത്യമായിരുന്ന സ്വവര്‍ഗ്ഗരതി 2009-ല്‍ ഡല്‍ഹി ഹൈക്കോടതി തിരുത്തിയെഴുതി കുറ്റവിമുക്തമാക്കിയതാണ്, സുപ്രീംകോടതി പുനര്‍പ്രതിഷ്ഠിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ തന്‍റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ്ഗ വിവാഹത്തെ സഭ പ്രതികൂലിക്കുമ്പോഴും, സ്വവര്‍ഗ്ഗാനുരാഗികളോട് സഹാനുഭാവത്തിന്‍റെ അജപാലനപരമായ സമീപനവും സഹതാപവുമാണുള്ളത്. മനുഷ്യാന്തസ്സു മാനിച്ചുകൊണ്ട്, അവരോടുള്ള വിവേചനത്തിന്‍റെയും പീഡനത്തിന്‍റെയും മനോഭാവം
സമൂഹം മാറ്റിയെടുക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.