2013-12-13 19:52:13

മന്‍മോഹന്‍ സിങ്
ക്ഷമാപണം നടത്തി


13 ഡിസംബര്‍ 2013, ഡല്‍ഹി
മെത്രാന്മാരെ ആക്രമിച്ച ഡില്‍ഹിപൊലീസിന്‍റെ നടപിടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, മന്‍മോഹന്‍ സിങ് ക്ഷമാപണം നടത്തിയെന്ന്, ഡല്‍ഹി അതിരൂപതാ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അനില്‍ കൂത്തോ അറിയിച്ചു.

പോലീസ്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡിസംബര്‍ 12-ാം തിയതി ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്‍മോഹന്‍ സിങ് ക്ഷമയാചിച്ചതും, പരാതികള്‍ പഠിച്ച് പരിഗണിക്കുമെന്ന് ഉറപ്പുനല്കിയതെന്നും ഡില്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ആര്‍ച്ചുബിഷ് അനില്‍ അറിയിച്ചു.

യുഎന്‍ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 11-ാ തിയതി ദളിതരുടെ അവകാശങ്ങള്‍ക്കായി നടത്തിയ സമാധാനപരമായ പാര്‍ലിമെന്‍ററി മാര്‍ച്ചു തടഞ്ഞുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് അനില്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ഡല്‍ഹി പൊലീസ് ആക്രമിക്കുകയും അറസ്റ്റ്ചെയ്യുകയും ചെയ്തത്.
Reported : nellikal, mattersindia








All the contents on this site are copyrighted ©.