2013-12-12 20:07:44

ദാരിദ്ര്യം : മനുഷ്യന്‍
സൃഷ്ടിക്കുന്ന പ്രതിബന്ധം


12 ഡിസംബര്‍ 2013, റോം
ഇല്ലായ്മയെന്നതിനെക്കാള്‍, മനുഷ്യന്‍ സൃഷ്ടിക്കുന്ന ജീവിതത്തിന്‍റെ പ്രതിബന്ധമാണ് ദാരിദ്ര്യമെന്ന്, വത്തിക്കാന്‍ റോഡിയോയുടെ ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ഫ്രദറിക്കൊ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ഡിസംബര്‍ 11-ന് വത്തിക്കാന്‍ റേഡിയോ ഹാളില്‍ ആരംഭിച്ച ‘ദാരിദ്ര്യം എന്തുകൊണ്ട്,’ എന്ന ഫോട്ടോപ്രദര്‍ശനം ഉത്ഘാടനംചെയ്തുകൊണ്ട് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവുകൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സമൂഹത്തില്‍ മനുഷ്യാന്തസ്സു മാനിക്കപ്പെടുന്ന മനോഭാവമുണ്ടെങ്കില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാവുന്നതാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

ലോകത്തിന്‍റെ വിഭവസമ്പത്ത് മനുഷ്യകുലത്തിന്‍റെ ആവശ്യത്തെക്കാള്‍ ഏറെയാണ്. എന്നാല്‍ അതു പങ്കുവയ്ക്കുവാനുള്ള മനോഭാവം ഇല്ലാത്തതും, അവിഹിതവും അനീതിപരവുമായ മാര്‍ഗ്ഗങ്ങള്‍ ഉപോയോഗിച്ച് അവ കൈക്കലാക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ സ്വാര്‍ത്ഥതയാണ് ലോകത്തെ ദാരിദ്ര്യത്തിന് കാരണമെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി. ദാരിദ്ര്യം ആത്മനാ ആശ്ലേഷിക്കുകയും പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരുണ്ട്, അവര്‍ സന്തോഷമായി ജീവിക്കുന്നു. എന്നാല്‍ അത് സ്വാന്ത്രമായ തിരഞ്ഞെടുപ്പ് അല്ലാത്തപക്ഷം, എന്നും ജീവിതദുഃഖമായി മാറുന്നുവെന്ന്, ദാരിദ്രത്തിന്‍റെ അപൂര്‍വ്വരംഗങ്ങള്‍ ചിത്രീകരിക്കുന്ന 30 ഫോട്ടോകളുടെ പ്രദര്‍ശനം ഉദ്ഘോടനംചെയ്തുകൊണ്ട് ഫാദര്‍ ലൊമ്പാര്‍ഡി
വ്യക്തമാക്കി.

യൂറോപ്പിലെ റേഡിയോ പ്രക്ഷേപകരുടെ സംഘടന, EUB-യും Vatican Radio-യും ചേര്‍ന്നാണ് Why Poverty ? പരിപാടികളുടെ പരമ്പര സംവിധാനംചെയ്തത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.