2013-12-11 20:03:07

മഡീബ അനുരജ്ഞനത്തിന്‍റെ
അത്യപൂര്‍വ്വ വ്യക്തിത്വം


11 ഡിസംബര്‍ 2013, റോം
ലോകം കണ്ടിട്ടുള്ള അത്യപൂര്‍വ്വ വ്യക്തിത്വമാണ് നെല്‍സണ്‍ മണ്ടേലയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സൗത്ത് ആഫ്രിക്കയുടെ അന്തരിച്ച രാഷ്ട്രപിതാവിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ ഡിസംബര്‍ 10-ാ തിയതി ചെവ്വാഴ്ച ലോക രാഷ്ട്രത്തലവന്മാരുടെ സാന്നിദ്ധ്യത്തില്‍ ജോഹന്നസ്ബര്‍ഗില്‍ നടക്കവേ, റോമില്‍ നടത്തിയ പ്രസ്താവനയിലാണ് വത്തിക്കാന്‍റെ വക്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നീതിക്കും മനുഷ്യാവകാശത്തിനുംവേണ്ടി പോരാടുകയും, ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തപ്പോഴും പരാതിയും പരിഭവവും ഇല്ലാതെ അനുരജ്ഞനത്തിന്‍റെ പാതയിലൂടെ സമാധാനപരമായി
രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാവാണ് അന്തരിച്ച മണ്ടേലയെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

വത്തിക്കാനെ പ്രതിനിധീകരിച്ച്, നീതിക്കും സമാധനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും ആഫ്രിക്കയിലെ ഖാനാ സ്വദേശിയുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ റ്റേര്‍ക്സണ്‍ മണ്ടേലയുടെ അന്തിമോപചാര ശുശ്രൂഷിയല്‍ പങ്കെടുത്തുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.