2013-12-11 19:50:50

പാപ്പാ ഫ്രാന്‍സിസിന്‍റെ
മൊസൈക്ക് ഛായാചിത്രം


11 ഡിസംബര്‍ 2013, വത്തിക്കാന്‍
പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മൊസൈക്ക് ചിത്രം സ്ഥാപിക്കും.
റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കയില്‍ പാപ്പാമാരുടെ മൊസൈക്ക് ചിത്രങ്ങള്‍ സ്ഥാപിക്കുന്ന പതിവിന്‍റെ തയ്യാറെടുപ്പായിട്ടാണ് വൃത്താകൃതിയിലുള്ള ചട്ടത്തില്‍ തയ്യാറാക്കിയ 5-അടി വ്യാസമുള്ള ബഹുവര്‍ണ്ണ മൊസൈക്ക് ചിത്രം ഡിസംബര്‍ 4-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചത്.

ബുധനാഴ്ചത്തെ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കയുടെ ഉത്തരവാദിത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വി പാപ്പായെ മൊസൈക്ക് ഛായാചിത്രം കാണിച്ചു. ചിത്രം ആശീര്‍വ്വദിച്ച പാപ്പാ, മന്ദഹാസത്തോടെ ‘ഇത് തന്‍റെ ചിത്രംതന്നെയാണോ?’ എന്നും ചോദിക്കുകയുണ്ടായി. വത്തിക്കാന്‍റെ പുരാതനമായ മൊസൈക്ക് സ്റ്റുഡിയോയില്‍ തയ്യാറാക്കിയ
265-ാമത്തെ പത്രോസിന്‍റെ പിന്‍ഗാമി, ഫ്രാന്‍സിസ് പാപ്പായുടെ ഊര്‍ദ്ധ്വകായ ചിത്രം പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കയില്‍ കാലാശേഖരത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് ചരിത്രമാണ്.

മൊസൈക്ക് പ്രദര്‍ശന സമയത്ത്, കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ട്രി, ആര്‍ച്ചുബിഷപ്പ്, ജോര്‍ജ്ജ് ജാന്‍സ്വെയിന്‍, മോണ്‍. ഗ്വീദോ മരീനി, ആബട്ട് എഡ്മണ്ട് പവ്വര്‍ എന്നിവര്‍ മറ്റ് വത്തിക്കാന്‍ ഉദ്യോഗസ്തര്‍ക്കൊപ്പം സന്നിഹിതരായിരുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.