2013-12-07 10:16:50

സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ
ക്രൊയേഷ്യയില്‍ ജനശബ്ദം


7 ഡിസംബര്‍ 2013, ക്രൊയേഷ്യ
സ്വവര്‍ഗ്ഗ വിവാഹത്തെ ക്രൊയേഷ്യന്‍ ജനത വോട്ടെടുപ്പിലൂടെ നിഷേധിച്ചു. സ്വവര്‍ഗ്ഗ വിവാഹം ഭരണഘടനയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെയാണ് ഡിസംബര്‍ 4-ലെ വോട്ടെടുപ്പില്‍ ജനങ്ങള്‍ പാടെ അട്ടിമറിച്ചത്.
ഒപ്പുശേഖരണത്തിലൂടെ നടന്ന ഹിതപരിശോധനയില്‍ 7.4 ലക്ഷംപേരുടെ ഭൂരിപക്ഷത്തോടെയാണ് സ്വവര്‍ഗ്ഗ അനുരാഗികള്‍ പരാജിതരായതെന്ന്, ക്രൊയേഷ്യന്‍ വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി.

സ്വവര്‍ഗ്ഗ വിവാഹത്തിന്‍റെ അനുരാഗികളായ ക്രൊയേഷ്യന്‍ പ്രസിഡന്‍റ് ഐവോ ജൊസ്പ്പോവിക്കിനെയും പ്രധാനമന്ത്രി സോറന്‍ മിലനോവിക്കിനെയും നിരാശപ്പെടുത്തുന്നതായിരുന്നു വോട്ടെടുപ്പിന്‍റെ ഫലം.
34 ശതമാനത്തിനെതിരെ 65 ശതമാനത്തിന്‍റെ ഭൂരിപക്ഷത്തിലൂടെ വിവാഹത്തിന്‍റെ ഭദ്രതയും സ്ത്രീപുരുഷ ബന്ധത്തിന്‍റെ ധാര്‍മ്മികതയും ക്രൊയേഷ്യന്‍ ജനങ്ങള്‍ ഉറപ്പുവരുത്തിയെന്ന് സ്വര്‍ഗ്ഗവിവാഹത്തെ പ്രതികൂലിച്ച് വോട്ടുചെയ്തത്. ജനസംഖ്യയുടെ 85 ശതമാനം കത്തോലിക്കരും, 4 ശതമാനം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും, ഒരു ശതമാനം മുസ്ലീംങ്ങളുമുള്ള കിഴക്കെ യൂറോപ്യന്‍ രാജ്യമാണ് ക്രൊയേഷ്യ.
Reported : nellikal, sedoc








All the contents on this site are copyrighted ©.