2013-12-06 20:13:04

പീഡനത്തിനെതിരെ
വത്തിക്കാന്‍റെ കമ്മിഷന്‍


6 ഡിസംബര്‍ 2013, വത്തിക്കാന്‍
കുട്ടികളെ ലൈംഗിക പീഢനത്തില്‍നിന്നും സംരക്ഷിക്കാന്‍ വത്തിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചു.
കാലികമായി ഉയര്‍ന്നു വന്നിട്ടുള്ള കുട്ടികളുടെ ലൈംഗീക പീഡനകേസുകളും പ്രത്യേകിച്ച് ഈ മേഖലയില്‍ സഭയിലുണ്ടായിട്ടുള്ള വീഴ്ചകളും പരിഗണിച്ചാണ്, ബോസ്റ്റന്‍ അതിരൂപതാ മെത്രാപ്പോലീത്ത, കര്‍‍ദ്ദിനാള്‍
ഓ’മാലിയുടെ അദ്ധ്യക്ഷതയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യേക കമ്മിഷന്‍ നിയോഗിച്ചരിക്കുന്നതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി ഡിസംബര്‍ 5-ാം നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

കുട്ടികളെ പീഡനങ്ങളില്‍നിന്നു സംരക്ഷിക്കുവാനും, ചൂണഷവിധേയരായ കുഞ്ഞുങ്ങള്‍ക്ക് അല്ലെങ്കില്‍ വ്യക്തികള്‍ക്ക് ഉചിതമായ അജപാലനശുശ്രൂഷ നല്കുന്നതിനുമായി കൂടുതല്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുകയാണ് പുതിയ കമ്മിഷന്‍റെ ലക്ഷൃമെന്നു ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

കുട്ടികളുടെ ലൈംഗിക പീഡനത്തിനെതിരായുള്ള കമ്മിഷന്‍, സി-8 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രഥമ പഠനഫലമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.

കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്ന റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ മനഃശ്ശാസ്ത്ര വിഭാഗത്തിന്‍റെ തലവന്‍, ഫാദര്‍ ഹാന്‍സ് സോള്‍നറാണ് ഇങ്ങനെ നിരീക്ഷിച്ചത്.

സഭയില്‍ ഉയരുന്ന കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍, വിശിഷ്യാ വൈദികരുമായി ബന്ധപ്പെട്ടവ പഠിച്ച് തീരുമാനമെടുക്കാനും,
ഇരകളായവരെ സഹായിക്കുവാനുംവേണ്ടിയാണ്, അമേരിക്കയിലെ ഹൂസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓ മാലിയുടെ അദ്ധ്യക്ഷതയില്‍ പാപ്പാ ഫ്രാന്‍സിസ് കമ്മിഷന്‍ രൂപീകരിച്ചതെന്ന് ഫാദര്‍ സോള്‍നര്‍ റോമില്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

കുട്ടികളുടെ ലൈംഗിക പീഠനവും വൈദികരുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗളില്‍ ഉയര്‍ന്ന പരാതിയെ മാനിച്ച് മുന്‍പാപ്പാപ ബനഡിക്ടാണ് ഈ മേഖലയില്‍ പഠനങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും വേണമെന്ന് നിര്‍ദ്ദേശിച്ചതെന്നും ഫാദര്‍ സോള്‍നര്‍ വെളിപ്പെടുത്തി.

ലൈഗിംക പീഡനക്കേസുകള്‍ സഭയില്‍ ഇല്ലാതാക്കാനും, ഉണ്ടായാല്‍ അവയ്ക്കെതിരെ സഭാ നിയമപ്രകാരം നടപിടിക്രമങ്ങള്‍ സ്വീകരിക്കാനും ഇരകളായവരെ സഹായിക്കാനും കരുത്തുള്ള കമ്മിഷന്‍ രൂപീകൃതമായത് സുതാര്യതയും ധാര്‍മ്മികബോധവും വെളിപ്പെടുത്തുന്നതാണെന്നും ഫാദര്‍ സോള്‍നര്‍ കൂട്ടിച്ചേര്‍ത്തു.
Photo : President of the Commission, Cardinal O’Malley, Archbishop of Houston

Reported : nellikal, sedoc








All the contents on this site are copyrighted ©.