2013-12-01 11:28:24

ലോകത്തുള്ള തിന്മയുടെ ശക്തികളെ
തിരിച്ചറിയണമെന്ന് പാപ്പാ ഫ്രാന്‍സിസ്


1 ഡിസംബര്‍ 2013, വത്തിക്കാന്‍
ഇന്നുകാണുന്ന ദൈവനിന്ദയും ദൂഷണവും വിശ്വാസികള്‍ തിരിച്ചറിയേണ്ട തിന്മയുടെ ശക്തിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 28-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തായിലെ കപ്പോളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിശ്വാസത്തോടും, വിശുദ്ധമായവയോടും കാണിക്കുന്ന നിന്ദ്യമായ സമീപനവും, ലോകത്ത് ഉയര്‍ന്നുവരുന്ന ക്രൈസ്തവ പീഡനങ്ങളും തിന്മയുടെ ശക്തിയുടെ കാലൊച്ചയാണെന്നും, മതവും മതവിശ്വാസവും സ്വകാര്യ പ്രശ്നങ്ങളായി തള്ളനീക്കുന്ന മനോഭാവവും ഇന്നിന്‍റെ ലൗകായത്വ ശക്തിയുടേതാണെന്നും പാപ്പാ വ്യാഖ്യാനിച്ചു.
ആരാധനക്രമാന്ത്യത്തില്‍ നന്മ-തിന്മകളുടെ പോരാട്ടമാണ് നാം ധ്യാനിക്കുന്നത്. ദൈവത്തെ വിട്ടകലുന്ന തിന്മയുടെ ലോകശക്തിയെയും അതിന്‍റെ പ്രലോഭനത്തെയുംകുറിച്ച് പാപ്പാ പരാമര്‍ശിച്ചു. അതിന് അടിപ്പെട്ട്ട് ദൈവത്തില്‍നിന്നും അകന്നു പോകുന്നവരുണ്ട്. എന്നാല്‍ ദൈവത്തോട് ചേര്‍ന്നു നില്ക്കുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുവന്നവര്‍ക്ക് ക്രിസ്തുവിന്‍റെ മാതൃക എപ്പോഴും മുന്നിലുണ്ടാകും. ലോകം അവിടുത്തെ ഉപേക്ഷിച്ചു, പീഡിപ്പിച്ചും അവസാനം കുരിശില്‍തറച്ചു. എന്നിട്ടും അവിടുന്ന് തിന്മയെവെന്ന് ഉയിര്‍ത്തെഴുന്നേറ്റു. അന്തിമനാലില്‍ ഇതുതനത്നെ സംഭവിക്കും. കര്‍ത്താവിന്‍റെ ആലയവും നിന്ദ്യമായി മലീമസമാക്കപ്പെടുന്നു. നശിപ്പിക്കപ്പെടുന്നു (ലൂക്കാ 21, 20-28). വിശ്വാസപീഡനങ്ങള്‍, മതപീഡനങ്ങള്‍ ഇന്ന് ലോകത്ത് സര്‍വ്വസാധാരണമായിരിക്കുന്നു. ഡാനിയേല്‍ പീഡിതനായതുപോലെ വിശ്വാസികള്‍ ഇനിയും പീഡിപ്പിക്കപ്പെടും (ഡാനി. 6, 12-18). ദൈവാരാധന നിഷേധിക്കപ്പെടും. എന്നാല്‍ രക്ഷയുടെ സമയം ആഗതമാകും. മനുഷ്യപുത്രന്‍ പ്രാഭവത്തോടെ വരും. ആ നാളുകള്‍ക്കായി നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കുവിന്‍. കര്‍ത്താവില്‍ ശിരസ്സുയര്‍ത്തി നില്കുന്നവരെ അവിടുന്നു പാലിക്കും, പരിപാലിക്കും, സംരക്ഷിക്കും.
ലൗകിക ശക്തികള്‍ക്കെതിരെ ദൈവികശക്തി ഉയരുമെന്നും, പീഡനങ്ങളിലും പ്രതിസന്ധികളിലും തലയുയര്‍ത്തി നില്ക്കുന്നവര്‍ ദൈവമഹത്വം ദര്‍ശിക്കുമെന്നും വചനസമീക്ഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.