2013-12-01 11:53:43

ഭാരതത്തിന്‍റെ സുസ്ഥിതിക്കായി
പ്രാര്‍ത്ഥനായജ്ഞം


1 ഡിസംബര്‍ 2013, ഡല്‍ഹി
അഴിമതിയും അധര്‍മ്മവും അക്രമവുമില്ലാത്തൊരു ഭാരതത്തിനായി ക്രൈസ്തവര്‍ ആയിരം വേദികളില്‍ പ്രാര്‍ത്ഥനാ നിരതരായി. ക്രൈസ്തവസഭകളുടെ ദേശീയ കൂട്ടായ്മയാണ് National Commitee of United Christian Churches ഇന്ത്യയുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥനാ യജ്ഞനം സംഘടിപ്പിച്ചത്. നവംബര്‍ 30-ാം തിയതി ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ 8 വരെ സമയത്താണ് ഡില്‍ഹി തുടങ്ങി, വിവിധ ജില്ലകളിലെ
1000 വേദികളില്‍ വിഭാഗീയതയില്ലാതെ ക്രൈസ്തവര്‍ ഒന്നുചേര്‍ന്ന് രാജ്യത്തിന്‍റെ ഊത്സുക്യത്തിനായി പ്രാര്‍ത്ഥിച്ചതെന്ന്, പ്രാര്‍ത്ഥനായജ്ഞത്തിന്‍റെ സംഘാടക സമിതി പ്രസിഡന്‍റും, ഡല്‍ഹി അതിരൂപതയുടെ മുന്‍അദ്ധ്യക്ഷനുമായിരുന്ന ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

രാഷ്ട്രത്തിന്‍റെ പൊതുമേഖലയില്‍ - ഭരണപക്ഷത്തും സഭാപക്ഷത്തും, നിയമവേദിയിലും, മാധ്യമരംഗത്തും, മതനേതാക്കളിലും കാണുന്ന ധാര്‍മ്മിക അധഃപതനം കണ്ടു മനംനൊന്താണ് വിശ്വാസികള്‍ നന്മയും നീതിയും സമാധനവുമുള്ള രാഷ്ട്രത്തിനായി ദൈവത്തിങ്കലേയ്ക്ക് തിരിയുന്നതെന്ന്, പ്രാര്‍ത്ഥനായജ്ഞത്തിന്‍റെ വക്താവ് അനില്‍ കൂത്തോയും മാധ്യമങ്ങളെ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.