2013-11-27 18:35:34

സുവിശേഷസന്തോഷം
പങ്കുവയ്ക്കേണ്ടതെന്ന് പാപ്പാ


27 നവംബര്‍ 2013, വത്തിക്കാന്‍
സുവിശേഷസന്തോഷം പങ്കുവയ്ക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 26-ാം തിയതി ചൊവ്വാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. സ്വഭാവത്തില്‍ സഭ പ്രേഷിതയാണെന്നും, എന്നാല്‍ നാം സ്വീകരിച്ച സുവിശേഷസന്തോഷം ലോകത്തില്‍ പങ്കുവയ്ക്കുവാനുമാണ് ക്രിസ്തു ഏവരെയും ക്ഷണിക്കുന്നതെന്ന് സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

തന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധം Evangelii Gaudium-മിന്‍റെ പ്രകാശനദിനത്തിലാണ് സുവിശേഷ ചൈതന്യം പങ്കുവയ്ക്കാനുള്ള ഓരോ ക്രൈസ്തവന്‍റെയും ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ട്വിറ്ററിലൂടെ ഉദ്ബോധിപ്പിച്ചത്.

@pontifex എന്ന ഹാന്‍റിലില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്ത് ഏറെ ശ്രദ്ധേയനും ജനപ്രീതിയുമുള്ള സൈബര്‍ സംവാദകനാണ്. ഇംഗ്ലിഷ് ഉള്‍പ്പെടെ അറബി, ചൈനീസ്, ഫ്രഞ്ച് ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, പേളിഷ്, എന്നിങ്ങനെ 9 ഭാഷകളിലാണ് അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ ട്വിറ്ററില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നത്.

Ecclesia mittitur ad omnes gentes. Mittimur inquam a Christo ut Evangelii gaudium per totum orbem terrarum praeconemur.

The Church is missionary. Christ sends us forth to bring the joy of the Gospel to the whole world
الكنيسة هي مُرسلة. فالمسيح يدعونا لحمل فرح الإنجيل إلى العالم أجمع.
Reported : nellikal, sedoc








All the contents on this site are copyrighted ©.