2013-11-27 19:27:34

ഒന്‍പതാമത് ലാറ്റിനമേരിക്കന്‍
മിഷണറി സംഗമം


27 നവംബര്‍ 2013, വെനിസ്വേലാ
ദൈവികമഹത്വം ഇനിയും മനുഷ്യരുടെമേല്‍ പ്രകാശിക്കണമെന്ന്,
വിശ്വാസ പ്രോഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു. നവംബര്‍ 26-ാം തിയതി ബുധനാഴ്ച വെനിസ്വേലയില്‍ ആരംഭിച്ച
9-ാമത് ലാറ്റിനമേരിക്കന്‍ മിഷണറി കോണ്‍ഗ്രസിന്‍റെ ആദ്യദിവസം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

‘മനുഷ്യകുലത്തിനുമേല്‍ നിപതിച്ച ഇരുട്ടില്‍ കര്‍ത്താവിന്‍റെ വെളിച്ചം പതിക്കു’മെന്ന് ഏശയാ പ്രവചിച്ച (ഏശയ്യ 9, 1-7) പ്രകാശം ക്രിസ്തുവാണ്. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ആ വെളിച്ചം വിശ്വാസത്തിന്‍റെ പ്രകാശമാണെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി മിഷണറി കോണ്‍ഗ്രസ്സ് ഉദ്ഘാടനംചെയ്ത കര്‍ദ്ദിനാള്‍ ഫിലോണി പ്രസ്താവിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 4000 മിഷണറിമാര്‍ പങ്കെടുക്കുന്ന സമ്മേളനം ഡിസംബര്‍ 1-ാം തിയതി ഞായറാഴ്ച സമാപിക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.