2013-11-27 18:51:50

ആഗമനകാലത്തിന്
പാപ്പാ തുടക്കമിടും


27 നവംബര്‍ 2013, വത്തിക്കാന്‍
ആഗമനകാലത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്നപ്രാര്‍ത്ഥന നയിക്കും. ഡിസംബര്‍ 1-ാം തിയതി ഞായറാഴ്ച ആഗോളസഭയില്‍ ആരംഭിക്കുന്ന ആഗമനകാലത്തിന് പ്രാരംഭമായിട്ടാണ് നവംബര്‍ 30-ാം തിയതി ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആഗമനകാലത്തെ പ്രഥമ സായാഹ്നപ്രാര്‍ത്ഥനയ്ക്ക് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.

റോമിലുള്ള യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥകളും പ്രത്യോകമായി മറ്റു വിശ്വാസികള്‍ക്കൊപ്പം പാപ്പാ നയിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കുചേരും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ വചനസന്ദേശം നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.