2013-11-27 19:58:46

അഭയാര്‍ത്ഥികളായ കുട്ടികളെ
വത്തിക്കാന്‍ സംരക്ഷിക്കും


27 നവംബര്‍ 2013, വത്തിക്കാന്‍
യുദ്ധത്തിന്‍റെ കെടുതിയില്‍പ്പെട്ട കുട്ടികളെ വത്തിക്കാന്‍ സംരക്ഷിക്കുമെന്ന്, ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള cor unum പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ പ്രസ്താവിച്ചു. നവംബര്‍ 27-ാം തിയതി ബുധനാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിറിയന്‍ അഭയാര്‍ത്തികള്‍ക്കായുള്ള വത്തിക്കാന്‍റെ പുതിയ സഹായപദ്ധതി കര്‍ദ്ദിനാള്‍ സറാ വെളിപ്പെടുത്തിയത്.

റോമില്‍ വത്തിക്കാന്‍ നടത്തുന്ന Gesu Bambino കുട്ടികള്‍കളുടെ ആശുപത്രിയും കാരിത്താസ് സംഘടയും (Caritas International) കൈകോര്‍ത്താണ് ലെബനോണിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലുള്ള 3 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കായി, ഭക്ഷണം ആരോഗ്യം പാര്‍പ്പിടം വിദ്യാഭ്യാസം എന്നീ അടിസ്ഥന ആവശ്യങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്രവികസന പദ്ധതി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 4-മുതല്‍ 8-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി ലെബനോണിലെത്തുന്ന കര്‍ദ്ദിനാള്‍ സറാ, കാരിത്താസ് ലബനോണിന്‍റെ ഉദ്യോഗസ്ഥരോടു ചേര്‍ന്ന് 17 വയസ്സിനു താഴെയുള്ള കുട്ടികളെ തുണയ്ക്കുന്ന പദ്ധതിക്ക് അന്തിമരൂപം നല്കുമെന്ന്, ജേസു ബംബീനോ ആശുപത്രിയുടെയും, കാര്‍ത്താസിന്‍റെയും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc









All the contents on this site are copyrighted ©.