2013-11-26 10:48:13

‘സുവിശേഷസന്തോഷം’
കാലികമായ പ്രബോധനം


26 നവംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം പ്രകാശനംചെയ്തു. Evangelii Gaudium ‘സുവിശേഷ സന്തോഷം’ എന്ന ശീര്‍ഷകത്തിലാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം വത്തിക്കാനില്‍ പ്രകാശനംചെയ്തത്. നവംബര്‍ 24-ാം തിയതി വിശ്വാസവത്സരത്തിന് സമാപനംകുറിച്ച ദിവ്യബലിയുടെ അന്ത്യത്തിലാണ് പാപ്പാ അപ്പസ്തോലിക പ്രബോധനം പ്രകാശനംചെയ്തത്. ‘സുവിശേഷസന്തോഷം’ ജീവിതത്തിന്‍റെ എല്ലാ തുറകളിലും പങ്കുവയ്ക്കാനും, പ്രസരിപ്പിക്കുവാനുമുള്ള ആഹ്വാനംനല്കിക്കൊണ്ട് 18 രാജ്യങ്ങളില്‍നിന്നെത്തിയ വിവിധ തുറകളില്‍പ്പെട്ട 36 പേര്‍ക്ക് അതിന്‍റെ പ്രതികള്‍ നല്കിക്കൊണ്ടാണ് Evangelii Gaudium, the Joy of the Gospel, സുവിശേഷസന്തോഷം എന്ന തന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം പാപ്പാ പ്രകാശനംചെയ്തത്.

അന്ധനായ മതാദ്ധ്യാപകന് ഗ്രന്ഥത്തിന്‍റെ CD – Rom നല്കിയ പാപ്പാ, കലാകാരന്മാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, യുവാക്കള്‍ക്കും, കുട്ടികള്‍ക്കും, ഗൃഹനാഥനും ഗൃഹനാഥയ്ക്കും, മെത്രാനും, വൈദികനും സന്ന്യാസിനിക്കും, മിഷണറിക്കും, സെമിനാരി വിദ്യാര്‍ത്ഥിക്കും, സംഘടനാ പ്രതിനിധികള്‍ക്കുമായി 36-പേര്‍ക്ക് പുതിയ പ്രബോധനത്തിന്‍റെ പ്രതികള്‍ നല്കിക്കൊണ്ട്, ജീവിതത്തിന്‍റെ എല്ലാ മേഖലയിലുള്ള വിശ്വാസികളും ‘ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു നല്കേണ്ട’ ദൗത്യം പ്രതീകാത്മകമായി പ്രസ്താവിച്ചു.
വിശ്വാസവത്സരം സമാപിക്കുമ്പോഴും, ക്രിസ്തുവില്‍ വിശ്വാസിക്കുന്ന ഓരോ വ്യക്തിയുടെയും സുവിശേഷം പ്രഘോഷിക്കുവാനും ജീവിക്കുവാനുമുള്ള ദൗത്യം തുടരുകയാണെന്ന്, അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ഞായറാഴ്ച വത്തിക്കാനിലെ ത്രികാലപ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.