2013-11-22 19:50:04

സഭകളുടെ ആശ്ചര്യവഹമായ
ക്രിസ്തുവിലുള്ള കൂട്ടായ്മ


22 നവംബര്‍ 2013, വത്തിക്കാന്‍
ആഗോളസഭയുടെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയുടെ ആശ്ചര്യാവഹമായ കൂട്ടായ്മയാണ് ആഗോളസഭയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ നവംബര്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധചെയ്യവേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

വ്യത്യസ്ത പാരമ്പര്യങ്ങളും ആരാധനക്രമവുമുള്ള പ്രത്യേകസഭകള്‍ പത്രോസിന്‍റെ പരമാധികാരമുള്ള ആഗോളസഭയോടു ചേര്‍ന്നുനില്ക്കുന്നത്, ക്രിസ്തുവിലുള്ള സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമാണെന്നും; അപ്പസ്തോല പൈതൃകവും പാരമ്പര്യവും, സഭാപിതാക്കന്മാരുടെ പൗരാണികത്വവുമുള്ള ചെറുസഭകള്‍ മാതൃസഭയുടെ ജീവശക്തിയാണ് പ്രകടമാക്കുന്നതെന്നും പാപ്പാ സമ്മേളനത്തെ ചൂണ്ടിക്കാണിച്ചു. സഭകളുടെ യഥാര്‍ത്ഥവും, ന്യായവുമായ വൈവിദ്ധ്യങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതമാണെന്നും, അത് ഒരിക്കലും വിഭജനത്തിനല്ല, മറിച്ച് ഐക്യത്തിനും സഹോദര്യത്തിനും സഹായകമാകണമെന്ന്, ജനതകളുടെ പ്രകാശം (Lumen Gentium, 13) രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. വിവിധ രാജ്യങ്ങളിലും സഭാ പ്രവിശ്യയിലും, രണ്ടാ വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനംചെയ്യുന്ന, വ്യക്തിഗത സഭകളുടെ വളര്‍ച്ചയും സ്വാതന്ത്ര്യവും അസ്തിത്വവും സംബന്ധിച്ച കാര്യങ്ങള്‍ പരിശുദ്ധസിംഹാസനത്തിന്‍റെ ഉത്തരവാദിത്വപ്പെട്ട നിര്‍ദ്ദേശകസമിതിയുമായി ആലോചിച്ചും ലത്തീന്‍ സഭയോട് സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും മനോഭാവം പുലര്‍ത്തിക്കൊണ്ട് നിര്‍വ്വഹിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.