2013-11-21 19:39:13

ഏകാന്തമായ പ്രാര്‍ത്ഥനാജീവിതം
സഭാകൂട്ടായ്മയുടെ ഓജസ്സ്


21 നവംബര്‍ 2013, റോം
ഏകാന്തതയില്‍ പാര്‍ക്കുന്ന സന്ന്യസ്തര്‍ ദൈവാനുഭവം പങ്കുവയ്ക്കുന്നവരാണെന്ന്, സന്നസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹൊസ്സേ കര്‍ബാലോ പ്രസ്താവിച്ചു.
നവംബര്‍ 21-ന് സഭ ആചരിക്കുന്ന ഏകാന്തതയില്‍ പാര്‍ക്കുന്ന സന്ന്യസ്തരുടെ ദിനത്തോടനുബന്ധിച്ച് (Dies Pro Orantibus) വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ ഇങ്ങനെ പ്രസ്താവിച്ചത്.

പ്രവര്‍ത്തന വൈദഗ്ദ്ധ്യത്തിന്‍റെ സ്ഥാപനം മാത്രമായി സഭയെ കാണരുത്. സുവിശേഷദൗത്യ പൂര്‍ത്തീകരണത്തിന് ധ്യാനാത്മകമായ പ്രാര്‍ത്ഥനയുടെ ഏകാന്തജീവിതം അനിവാര്യമാണെന്നും സഭാജീവിതത്തിന്‍റെ ആത്മീയാര്‍ജ്ജവമാണതെന്നും ആര്‍ച്ചുബിഷപ്പ് കര്‍ബാലോ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

നവംബര്‍ 21-ാം തിയതി സന്ന്യസ്തരുടെ ദിനമായി പ്രഖ്യാപിച്ചതും ലോകമെമ്പാടും സഭാമക്കള്‍ ഈ ദിനം ആചരിക്കണമെന്നും ഉദോബധിപ്പിച്ചതും 1997-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്.

ആവൃതികളിലുള്ളവര്‍ ഒറ്റപ്പെട്ടവരല്ല, ലോകത്തില്‍നിന്നും വേറിട്ടുനിന്ന് ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മാക്കളുടെ രക്ഷയും ദൈവാനുഭവത്തിന്‍റെ ജീവിതസാക്ഷൃവും പങ്കുവയ്ക്കുന്ന സഭാജീവിതത്തന്‍റെ തനിമയാര്‍ന്ന ആത്മീയമാനം വെളിപ്പെടുത്തുന്നവരാണെന്നും ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വ്യക്തമാക്കി.
Reported : nellikal, radio vatican








All the contents on this site are copyrighted ©.