2013-11-20 19:40:34

സര്‍ദീനിയയ്ക്ക്
പാപ്പായുടെ സാന്ത്വനസന്ദേശം


20 നവംബര്‍ 2013, വത്തിക്കാന്‍
ദുരന്തമനുഭവിക്കുന്ന സര്‍ദീനിയന്‍ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനയും സാന്ത്വന വചസ്സുകളുമെത്തി.
മെഡിറ്ററേനിയനില്‍ ഉയര്‍ന്ന സുനാമി തിരമാളകളുടെ കെടുതിയില്‍പ്പെട്ട ഇറ്റലിയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള സര്‍ദിനിയ ദ്വീപുവാസികള്‍ക്കാണ് നവംബര്‍ 19-ാം തിയതി ചെവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് സാന്ത്വന സന്ദേശം അയച്ചത്.

വെള്ളപ്പൊക്കത്തിന്‍റെ കെടുയിയില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും, വിശിഷ്യാ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും പാപ്പാ അനുശോചനയും പ്രാര്‍ത്ഥനയും നേര്‍ന്നു. വേദനയുടെ നിമിഷങ്ങളില്‍ ആത്മീയ സാമീപ്യവും സഹായവും വാഗ്ദാനംചെയ്ത പാപ്പാ, അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ്, സര്‍ദീനിയയിലെ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍, ആര്‍ച്ചുബിഷപ്പ് അരീഗോ മീലിയോവഴി ജനങ്ങള്‍ക്ക് സന്ദേശമയച്ചത്. സെപ്റ്റംബര്‍ 22-ാം തിയതി പാപ്പാ ഫ്രാന്‍സിസ് സര്‍ദീനിയയുടെ തലസ്ഥാനമായ കളിയാരിയിലേയ്ക്ക് നടത്തിയ അജപാലന സന്ദര്‍ശനത്തിന്‍റെ നിറഞ്ഞ ഓര്‍മ്മകളുമായിട്ടാണ് പാപ്പായുടെ സാന്ത്വനസന്ദേശമെത്തുന്നത്.
Reported : nellikal, sedoc









All the contents on this site are copyrighted ©.