2013-11-20 19:45:52

സര്‍ദീനിയന്‍ ജനതയ്ക്കുവേണ്ടി
പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ


20 നവംബര്‍ 2013, വത്തിക്കാന്‍
സൈക്ലോണ്‍ ദുരന്തില്‍പ്പെട്ട സര്‍ദീനിയയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ട്വിറ്റ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. തെക്കു പടിഞ്ഞാറെ ഇറ്റലിയില്‍ മദ്ധ്യധരണി ആഴിയിലുള്ള ജനനിബിഡമായ സര്‍ദീനിയ ദ്വീപിലാണ് നവംബര്‍ 19-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം ക്ലിയോപാട്രാ സുനാമി ആഞ്ഞടിച്ചത്. 20 പേരുടെ ജീവന്‍ അപഹരിച്ച സുനാമിയുടെ കെടുതിയില്‍നിന്നും ദ്വീപിലെ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ലാത്ത അവസ്ഥയിലാണ് ട്വിറ്ററിലൂടെ പാപ്പാ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

Deeply moved by the appalling tragedy that hit Sardinia,
I ask everyone to pray for the victims especially for children.
Reported : nellikal, sedoc








All the contents on this site are copyrighted ©.