2013-11-20 19:56:07

വിശുദ്ധര്‍ അതിമാനുഷരല്ല
ദൈവത്തെ സ്നേഹിച്ചവര്‍


20 നവംബര്‍ 2013, വത്തിക്കാന്‍
വിശുദ്ധാത്മാക്കള്‍ അതിമാനുഷരായിരുന്നില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റ് സന്ദേശത്തില്‍ പ്രസ്താവിച്ചു.
ദൈവത്തെ സ്നേഹിച്ചു ജീവിച്ച, മാതൃകയാക്കാവുന്ന മനുഷ്യരാണ് വിശുദ്ധാത്മാക്കളെന്നും, അവര്‍ അതിമാനുഷരായിരുന്നില്ലെന്നും, നവംബര്‍ 19-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തില്‍ പാപ്പാ പ്രസ്താവിച്ചു.
ആഗോളസഭ ആചരിക്കുന്ന സകലവിശുദ്ധരുടെയും പരേതാന്മാക്കളുടെയും നവംബറിലെ അനുസ്മരണത്തിന് പരിസമാപ്തിയായിട്ടാണ് പാപ്പാ വിശുദ്ധരെക്കുറിച്ചുള്ള സന്ദേശം കണ്ണിചേര്‍ത്തത്.

ലത്തീന്‍, അറബി, ചൈനീസ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ട്വിറ്ററില്‍ സംവദിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്ത് ഏറ്റവും അധികം ജനപ്രീതിയാര്‍ജ്ജിച്ച ആത്മീയാചാര്യനാണ്.
Sancti haud superiores sunt homines. Amorem scilicet Dei in animo cusdodiunt, quam proinde laetitiam in ceteros pariter transfundunt.
The Saints were not superhuman. They were people who loved God in their hearts, and who shared this joy with others.
القديسون ليسوا أناسا خارقين. إنهم أشخاص يحملون في قلبهم محبة الله، وينقلون بدورهم هذه الفرحة للآخرين.
Reported : nellikal, sedoc









All the contents on this site are copyrighted ©.