2013-11-20 18:20:10

പ്രവൃത്തിയില്‍ പ്രതിഫലിക്കുന്ന
വിശ്വാസം – സഹായധനശേഖരം


20 നവംബര്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷത്തിന്‍റെ സമാപനദിന പരിപാടിയില്‍ കെടുതിയില്‍പ്പെട്ട ഫിലിപ്പീന്‍സിലെ ജനത്തിനുവേണ്ടി പാപ്പാ ഫ്രാന്‍സിസ് ധനശേഖം നടത്തുമെന്ന്, വിശ്വാസവത്സര പരിപാടികളുടെ സംഘാടക സമിതി പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവിച്ചു. ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുകയും പതിനായിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തുകൊണ്ട് ഫിലിപ്പീന്‍സിനെ പിടിച്ചുലച്ച ദുരിതത്തിന് ആശ്വാസമായിട്ടാണ് പാപ്പാ വിശ്വാസവത്സരത്തിന്‍റെ സമാപനദിനത്തില്‍ വത്തിക്കാനില്‍ ധനശേഖരം നടത്തുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ അറിയിച്ചു.

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നവംബര്‍ 24-ാം തിയതി ഞായറാഴ്ച ദിവ്യബലിയില്‍ പങ്കെടുക്കുന്ന ഓരോ വിശ്വാസിയുടെ ചില്ലിക്കാശും, ‘പ്രവര്‍ത്തിയില്‍ പ്രതിഫിലിക്കുന്ന വിശ്വാസം സാര്‍ത്ഥകമാണ്’ (യാക്കോബ് 2, 14-17)
എന്ന സുവിശേഷസൂക്തം അന്വര്‍ത്ഥമാക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ റോമില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. “എന്‍റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക, തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജ്ജീവമാണ്.” (യാക്കോബ് 2, 14-17)
Reported : nellikal, sedoc








All the contents on this site are copyrighted ©.