2013-11-18 18:32:03

ആര്‍ച്ചുബിഷപ്പ് പരോളിന്‍
വത്തിക്കാനില്‍ സ്ഥാനമേറ്റു


18 നവംമ്പര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിന്‍ നവംമ്പര്‍ 18-ാം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാല്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ സേവനത്തിന്‍റെ പ്രായപരിധി 75 വയസ്സെത്തി വിരമിച്ചതോടെയാണ്, വെനിസ്വേലയിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിനെ പാപ്പാ ഫ്രാന്‍സിസ് തല്‍സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.

മുന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേയ്ക്ക് ഒക്ടോബര്‍ 15-ാം തിയിത പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗികമായ യാത്രയയപ്പ് നല്കുകയും പുതിയ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിന് സ്വീകരണംനല്കുകയും ചെയ്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്ന ആര്‍ച്ചുബിഷപ്പ് പരോളിന്‍ നവംമ്പര്‍ 18, തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനമാരംഭിച്ചുവെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ വലംകൈയ്യായി പ്രവര്‍ത്തിക്കേണ്ട ആര്‍ച്ചുബിഷപ്പ് പരോളിന്‍ പാപ്പാ താമസിക്കുന്ന കാസ മാര്‍ത്തായില്‍ത്തന്നെയാണ് താമസം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറയേറ്റ് പഴയ അപ്പസ്തോലിക അരമനയുടെ ഒന്നാം നിലയിലാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.