2013-11-15 09:20:18

ഭാരതീയപൂജയുടെ പ്രയോക്താവ്
ഫാദര്‍ പുത്തനങ്ങാടി അന്തരിച്ചു


15 നവംബര്‍ 2013, ആലുവ
ഭാരതീയ ആരാധനക്രമത്തിന്‍റെ ഉപജ്ഞാതാവ് ഫാദര്‍ പോള്‍ പുത്തനങ്ങാടി അന്തരിച്ചു. നവംബര്‍ 14-ാം തിയതി വ്യാഴാഴ്ച രാവിലെ ആലുവയില്‍ നാലാം മൈലിലുള്ള സലീഷ്യന്‍ ഭവനത്തിലാണ് ഫാദര്‍ പുത്തനങ്ങാടി അന്തരിച്ചത്.
ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലും പൗരോഹിത്യത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊണ്ടാണ് ഫാദര്‍ പുത്തനങ്ങാടി 79-ാമത്തെ വയസ്സില്‍ കടന്നുപോകുന്നത്.

അന്തിമോപചാര ശുശ്രൂഷകള്‍ ബാംഗളൂരില്‍ ക്രിസ്തുജ്യോതി ദൈവശാസ്ത്ര വിദ്യാപീഠത്തിലെ കപ്പേളയില്‍ 16-ാം തിയതി ശനിയാഴ്ച രാവിലെ നടത്തപ്പെടുമെന്ന്, പ്രൊവിന്‍ഷ്യല്‍ ഫാദര്‍ തോമസ് അഞ്ചുകണ്ടം അറിയിച്ചു.

ദൈവശാസ്ത്രപഠനത്തിന് ഭാരതീയദര്‍ശനം വേണമെന്നും, രണ്ടാം വത്തിക്കാന്‍ സൂനഹദോസു നല്കുന്ന ആരാധനക്രമത്തിന്‍റെ സാംസ്ക്കാരികാനുരൂപണത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കണ്ട് ഇന്ത്യയുടെ തനിമായാര്‍ന്ന ‘ഭാരതീയപൂജ’ രൂപപ്പെടുത്തണമെന്നും നിഷ്ക്കര്‍ഷിച്ച ആപൂര്‍വ്വവ്യക്തിത്വമാണ് ഫാദര്‍ പുത്തനങ്ങാടി. ബാംഗളൂരിലെ ദേശീയ ബൈബിള്‍ മതബോധന ആരാധനക്രമ കേന്ദ്രം NBCLC യുടെ ഡയറക്ടര്‍ എന്ന നിലയിലും ദൈവശാസ്ത്ര അദ്ധ്യപകന്‍, ആരാധനക്രമ പണ്ഡിതന്‍ എന്നീ നിലകളില്‍ അന്തരിച്ച ഫാദര്‍ പുത്തനങ്ങാടി ഭാരതസഭയ്ക്കു നല്കിയിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്.
ഫാദര്‍ പോള്‍ പുത്തനങ്ങാടി ആലുവ സ്വദേശിയും സലീഷ്യന്‍ സഭയുടെ ബാംഗളൂര്‍ പ്രോവിന്‍സ് അംഗവുമാണ്.
Reported : nellikal, asianews








All the contents on this site are copyrighted ©.