2013-11-15 10:18:32

പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക്
രോഗികള്‍ ധാരാളം


15 നവംബര്‍ 2013, വത്തിക്കാന്‍
പാപ്പായുടെ പൊതുകൂടിക്കാഴ്ചയ്ക്ക് രോഗികള്‍ ധാരാളമെത്തുന്നുണ്ടെന്ന്, രോഗീപരിചാരകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി അറിയിച്ചു. നവംമ്പര്‍ 13-ാം തിയതി ബുധനാഴ്ചത്തെ പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ വേദിയിലേയ്ക്ക് രോഗികളായ 3000 പേരുടെ സംഘത്തെ നയിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ സിമോസ്ക്കി പ്രസ്താവന ഇറക്കിയത്.

സമൂഹ്യ നവോത്ഥാരകനായ ഫാദര്‍ ജുസ്സേപ്പെ ഡൊസ്സേത്തി സ്ഥാപിച്ച ‘സാംസ്ക്കാരിക മനുഷ്യാവകാശ വേദി’യാണ് അത്യപൂര്‍വ്വ രോഗങ്ങളുള്ള വന്‍സംഘം രോഗികളെ സംഘടിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരോഗ്യം പരിരക്ഷിക്കുവാനുള്ള അടിസ്ഥാന മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം എന്ന ദൗത്യവുമായി 1954 ഡൊസ്സേത്തി സ്ഥാപിച്ച സന്നദ്ധസേവകരുടെ കത്തോലിക്കാ സംഘടനയാണ്, സാംസ്ക്കാരിക മനുഷ്യാവകാശ വേദി.

പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദനരോടും രോഗികളോടും നിരാലംബരോടും കാണിക്കുന്ന ആര്‍ദ്രമായ സ്നേഹത്തോട് പ്രത്യുത്തരിച്ചുകൊണ്ടും നന്ദിസൂചകവുമായിട്ടുമാണ് ഡൊസ്സേത്തിയുടെ സന്നദ്ധസംഘടന രോഗികളെ സംഘമായി പാപ്പായുടെ സാന്നിദ്ധ്യത്തില്‍ എത്തിച്ചതെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രസ്താവനയില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.