2013-11-14 20:00:49

സംരക്ഷിക്കപ്പെടേണ്ട സൃഷ്ടിയും
അതിലെ പാവങ്ങളും


14 നവംബര്‍ 2013, വത്തിക്കാന്‍
സൃഷ്ടിയെ സംരക്ഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംമ്പര്‍ 14-ാം തിയതി കണ്ണിചേര്‍ത്ത ‘ട്വിറ്റ്’ സന്ദേശത്തിലാണ് ദൈവത്തിന്‍റെ സൃഷ്ടിയെ മനുഷ്യന്‍ സംരക്ഷിക്കണമെന്നും, അതില്‍ സഹായം അര്‍ഹിക്കുന്ന പാവങ്ങളെ പ്രത്യേകം തുണയ്ക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജീവല്‍ബന്ധിയും മാവികതയെ ഉണര്‍ത്തുന്നതുമായ ലഘുവും ലളിതവുമായ സാരോപദേശങ്ങള്‍കൊണ്ട് പാപ്പാ ഫ്രാന്‍സിസ് സൈബര്‍ലോകത്തെ അതികായനാണ് പാപ്പാ ഫ്രാന്‍സിസെന്ന് മാധ്യമലോകം വിലയിരുത്തുന്നുണ്ട്.
@ pontefex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലീഷ് ലത്തീന്‍, അറബി, ചൈനീസ് ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ അനുദിനം സന്ദേശം നല്കുന്നത്.

Curemus diligenter creaturam. In primis vero curemus homines qui copiis egent.
Take care of God’s creation. But above all, take care of people in need.
اعتنوا بالخليقة. ولكن وقبل كل شيء اهتموا بالأشخاص الذين ليس لديهم ما هو ضروري للحياة.
Reported : nellikal, sedoc








All the contents on this site are copyrighted ©.