2013-11-14 19:08:29

ഉദ്യോഗസ്ഥരുടെ മനുഷ്യത്വം
മരവിച്ചുപോകരുത്


14 നവംബര്‍ 2013, റോം
ഔദ്യോഗിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാനുഷികതയും സഹാനുഭാവവും കാട്ടണമെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംമ്പര്‍ 14-ാം തിയതി വ്യാഴാഴ്ച ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ
റോമിലുള്ള മന്ദരത്തില്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിത്താനോയും പാര്‍ലിമെന്‍ററി അംഗങ്ങളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം അവിടത്തെ ഉദ്യോഗസ്ഥരും, അവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

നിശ്ശബ്ദമായ പൊതുസേവനത്തില്‍ വ്യാപൃതരാകുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും വളരെ സാധാരണവും അസാധാരണവുമായ കാര്യങ്ങളാണ് കൈകാര്യംചെയ്യുന്നത്. പ്രസിഡന്‍റെ ശ്രദ്ധയില്‍ എത്തേണ്ടതായ വളരെ സാമൂഹ്യവും, കുടുംബപരവും വ്യക്തിപരവുമായ വൈവിദ്ധ്യമാര്‍ന്ന കാര്യങ്ങളാണ് അവര്‍ അനുദിനം കൈകാര്യംചെയ്യുന്നത്. ഇങ്ങനെയുള്ള ഏറെ പ്രധാനപ്പെട്ട സേവനതലങ്ങളില്‍ സൂക്ഷ്മമായ മനുഷ്യത്വവും, സാഹാനുഭാവവും നീതിബോധവും എപ്പോഴും ഉണ്ടാവട്ടെ, വിശിഷ്യ പാവങ്ങളായവരോടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇറ്റലിയന്‍ ഭരണകൂടത്തിന്‍റെ പ്രഥമസ്ഥാനത്താണ് ഉദ്യോഗസ്ഥരായ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കുടുംബങ്ങളോടൊപ്പം നിങ്ങളെ കാണുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. എന്നും ഐക്യത്തിലും ധാരണയിലും ഒരുമിച്ചു ജീവിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും, തനിക്കുവേണ്ടിയും സഭാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്. Reported : nellikal, sedoc








All the contents on this site are copyrighted ©.