2013-11-13 18:32:36

റഷ്യന്‍ ഓര്‍ത്തഡോക്സ്
സഭാപ്രതിനിധി വത്തിക്കാനില്‍


13 നവംബര്‍ 2013, വത്തിക്കാന്‍
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഹിലാരിയോണ്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.
നവംബര്‍ 12-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശകാര്യങ്ങള്‍ക്കായുള്ള തലവന്‍, ആര്‍ച്ചുബിഷപ്പ് ഹിലാരിയോണുമായി പാപ്പാ അനൗപചാരികമായി കൂടിക്കാഴ്ച നടത്തിയത്.

റഷ്യയിലെ ഓര്‍ത്തഡോക്സ് സഭാതലവന്‍, പാത്രിയര്‍ക്കിസ് കിരിലിന്‍റെ പ്രതിനിധിയായി സാഹോദര്യത്തിന്‍റെ സംഗീത സംഘത്തോടൊപ്പമാണ് ആര്‍ച്ചുബിഷപ്പ് ഹിലാരിയോണ്‍ വത്തിക്കാനിലെത്തിയത്. അപ്പസ്തോലിക കാലംമുതല്‍ പഴക്കമുള്ള റഷൃന്‍ ഓര്‍്ത്തഡോക്സ് സഭയുമായുള്ള സാഹോദര്യബന്ധത്തിന്‍റെ പ്രതീകമായുള്ള സമാധന സംഗീതവിരുന്ന്, വത്തിക്കാന്‍റെ രാജവീഥി, വിയാ കൊണ്‍ചീലിയാസിയോനെയോടു (via della conciliazione) ചേര്‍ന്നുള്ള ഹാളില്‍ ചൊവ്വാഴ്ച വൈകുന്നേരം അരങ്ങേറി. പ്രശസ്ത റഷ്യന്‍ ഗായിക സ്വല്‍ത്താനാ കാസിയയുടെ നേതൃത്തിലൂള്ളതായിരുന്നു സമാധാനത്തിന്‍റെ സംഗീതവിരുന്ന്.
Reported : nellikal, sedoc








All the contents on this site are copyrighted ©.