2013-11-13 20:05:20

ഇതര മതങ്ങളോടുള്ള
ക്രൈസ്തവദര്‍ശനം


13 നവംബര്‍ 2013, റോം
ഇതര മതങ്ങളോടുള്ള സഭയുടെ സഹോദര്യബന്ധം വര്‍ദ്ധിച്ചു വരികയാണെന്ന്, മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഷോണ്‍ ലീയി റ്റുറാന്‍ പ്രസ്താവിച്ചു. ‘മതാന്തരസംവാദത്തിന്‍റെ മേഖലയില്‍ സഭയുടെ പ്രബോധനം’ (Interreligious Dialogue in the Official Teaching of the Catholic Church 1963-2013)
എന്ന ഗ്രന്ഥത്തിന്‍റെ നവംബര്‍ 12-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടത്തിയ പ്രകാശനകര്‍മ്മത്തിലാണ് കര്‍ദ്ദിനാള്‍ റ്റുറാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ‘ആക്രൈസ്തവമതങ്ങള്‍’ (Nostrae Aetate) എന്ന പ്രബോധനത്തിലൂടെ തുടക്കമിട്ട ഇതര മതങ്ങളോടുള്ള സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും ബന്ധത്തിന്‍റെ ചുവടുപിടിച്ച് ചരിത്രത്തില്‍ വിവിധ പാപ്പാമാര്‍ നടത്തിയതിട്ടുള്ള മതസൗഹാര്‍ദ്ദ സംരംഭങ്ങളുടെയുടെയും പ്രബോധനങ്ങളുടെയും സമാഹാരമാണ് രണ്ടായിരത്തിലേറെ പേജുകളുള്ള ബൃഹത്തായ ഗ്രന്ഥമെന്ന് കര്‍ദ്ദിനാള്‍ റ്റുറാന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. ‘രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പാപ്പാ’യെന്നു വിശിഷിപ്പിക്കപ്പെട്ടിട്ടുള്ള ജോണ്‍ 23-ാമന്‍ മുതല്‍ പാപ്പാ ഫ്രാന്‍സിസ്വരെയുള്ളവരുടെ അപ്പസ്തോലിക പ്രബോധനങ്ങളും സന്ദേശങ്ങളും കാലാനുക്രമത്തില്‍ ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

യഹൂദ-ക്രൈസ്തവ ബന്ധങ്ങളെ പരാമര്‍ശിക്കുന്ന ഭാഗം മതാന്തര സംവാദകാര്യങ്ങള്‍ക്കുള്ള സംഖത്തില്‍നിന്നും ഒഴിവാക്കി, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനപരിധിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇസ്ലാമും കത്തോലാക്കാസഭയുമായുള്ള പരസ്പര സൗഹാര്‍ദ്ദത്തില്‍ ഗണ്യാമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ റ്റുറാന്‍ വ്യക്തമാക്കി. 909 ഔദ്യോഗിക രേഖകള്‍ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കമായുള്ളതില്‍ ഏഴെണ്ണം കൗണിസിലിന്‍റെ പ്രമാണരേഖകളാണ്. 2 അപ്പോസ്തോലിക പ്രബോധനങ്ങള്‍ ജോണ്‍ 23-ാമന്‍ പാപ്പായുടേതും, 97 ചെറുതും വലുതമായ രേഖകള്‍ പോള്‍ ആറാന്‍ പാപ്പായുടേതുമാണ്. സുദീര്‍ഘമായ അപ്പോസ്തോലിക കാലത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 591 ഔദ്യോഗിക പ്രബോധനങ്ങള്‍ മതാന്തര സംവാദത്തിന്‍റെ മേഖലയില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ 188 ചരിത്രപരമായ പ്രബോധനങ്ങള്‍കൊണ്ട് പാപ്പാ ബനഡിക്ട് സഭയെ മതങ്ങളുമായുള്ള സംവാദത്തിന്‍റെ മേഖലയില്‍ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ കൗണ്‍സില്‍ 15 ഔദ്യോഗിക രേഖകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കൂടാതെ 3 നിയമ ഘടനകളും, ദൈവശാസ്ത്ര കമ്മിഷന്‍റെ ഭാഗത്തുനിന്നും മറ്റു 4 മാര്‍ഗ്ഗരേഖകളും മതങ്ങളോടുള്ള സഭയുടെ സമീപനത്തെ മെച്ചപ്പെടുത്തിയിട്ടുണ്ട്, ധന്യമാക്കിയിട്ടുണ്ട്.
Reported : nellikal, sedoc








All the contents on this site are copyrighted ©.