2013-11-13 18:24:27

ആന്ഡ്രയുടെ മിഷണറി
ലൂയിജി പെസ്സോണി അന്തരിച്ചു


13 നവംബര്‍ 2013, ഹൈദരാബാദ്
50 വര്‍ഷക്കാലം നീണ്ടുനിന്ന ധീരമായ പ്രേഷിതസമര്‍പ്പണത്തിലൂടെ ആന്ഡ്രാപ്രദേശിലെ പാവങ്ങളുടെമദ്ധ്യേ സാമൂഹ്യനവോത്ഥാനത്തിന്‍റെ വെളിച്ചമായിരുന്ന ഇറ്റാലിയന്‍ മിഷണറി, ഫാദര്‍ ലൂയിജി പെസ്സോണി
85-ാമത്തെ വയസ്സില്‍ നവംബര്‍ 12-ന് ഹൈദ്രാബാദിനടുത്ത് നാല്‍ഗൊണ്ടയില്‍ അന്തരിച്ചു.

1966-ല്‍ ആന്ഡ്രായിലെ കുഷ്ഠരോഗികളുടെമദ്ധ്യേ മറ്റൊരു ഫാദര്‍ ഡാമിയനായെത്തിയ പെസ്സോണി, നാല്‍ഗോണ്ടയില്‍ കുഷ്ഠരോഗ ചികിത്സാകേന്ദ്രവും പുനരധിവാസ കേന്ദ്രവും സ്ഥാപിച്ചു. ജനസേവനപരമായ പ്രവര്‍ത്തനങ്ങള്‍, വിശിഷ്യാ കുഷ്ഠികളുടെ ശുശ്രൂഷ അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ നാടിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. രോഗികളും പാവങ്ങളുമായവരുടെയും, അവരുടെ കുഞ്ഞുങ്ങളുടെയും സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുന്ന വന്‍പദ്ധതിയായി മെല്ലെ അദ്ദേഹത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവെന്ന്, നാല്‍ഗൊണ്ടാ മെത്രാന്‍ ബിഷപ്പ്,
ജോജി ഗോവിന്ദു പ്രസ്താവനയിലൂടെ അറിയിച്ചു.

വടക്കെ ഇറ്റലിയിലെ ബേര്‍ഗ്ഗമോ സ്വാദേശിയും PIME (Pontificium Institutum Missionarum Exeternum) വിദേശ മിഷനുകള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സഭാംഗവുമായ പെസ്സോണിയുടെ അന്തിമോപചാരശുശ്രൂഷകള്‍ നവംബര്‍
15-ാം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാല്‍ഗോണ്ടാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോജി ഗോവിന്ദു അറിയിച്ചു.
Reported : nellikal, asianews








All the contents on this site are copyrighted ©.