2013-11-12 17:22:48

കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പഠന സമ്മേളനങ്ങള്‍


12 നവംബര്‍ 2013, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ രണ്ട് അന്താരാഷ്ട്ര പഠന ശിബിരങ്ങള്‍ വത്തിക്കാനില്‍ നടക്കുന്നു. “കുടുംബങ്ങളുടെ സംരക്ഷണത്തിനായി കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ഒരുമിച്ച്” എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 13ന് നടക്കുന്ന ആദ്യ പഠന ശിബിരം സഭൈക്യമാനമുള്ളതാണ്. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സോ പാല്യയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശബന്ധകാര്യാലയത്തിന്‍റെ മേധാവി ആര്‍ച്ചുബിഷപ്പ് ഹിലാരിയോണും പ്രസ്തുത പഠന സമ്മേളനത്തിന് നേതൃത്വം നല്‍കും.
“എനിക്കു ലഭിച്ചത്, ഞാന്‍ കൈമാറി” എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 15, 16 തിയതികളില്‍ നടക്കുന്ന രണ്ടാമത്ത പഠന സമ്മേളനത്തില്‍ തലമുറകള്‍ തമ്മിലുള്ള ബന്ധത്തിലെ പാളിച്ചകളാണ് പഠന വിധേയമാക്കുന്നത്.








All the contents on this site are copyrighted ©.