2013-11-07 15:53:29

കുടുംബങ്ങളെക്കുറിച്ചുള്ള സിനഡ്
കരഡുരേഖ പ്രകാശനംചെയ്തു


6 നവംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന കുടുംബങ്ങളെ സംബന്ധിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ പ്രവര്‍ത്തന പദ്ധതിയുടെ കരടുരേഖയാണ് നവംബര്‍ 5-ാം തിയതി ചൊവ്വാഴ്ച മെത്രാന്മാരുടെ സിനഡിനായുള്ള ജനറല്‍ സെക്രട്ടറിയേറ്റിന്‍റെ, സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ലൊറേന്‍സോ ബാള്‍ദിസേരി വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനംചെയ്തത്. ‘സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍,’ എന്ന വിഷയമാണ് സിനഡ് പഠനവിഷയമാക്കുന്നതെന്നും, 2014 ഒക്ടോബര്‍ 5 മുതല്‍ 19-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതിയില്‍ വത്തിക്കാനില്‍ സഭയിലെ മെത്രാന്മാര്‍ സമ്മേളിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കരടുരേഖ നല്കിക്കൊണ്ട് സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ലൊറേന്‍സോ ബാള്‍ദിസേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിനഡിന്‍റെ പ്രതിപാദ്യവിയങ്ങളും ചിന്താധാരയും വ്യക്തമാക്കുന്ന എട്ടു പേജുകളുള്ള കരടുരേഖയുടെ ആദ്യപകുതി,

1. കുടുംബവും സുവിശേഷവത്ക്കരണവും,
2. സഭയും സുവിശേഷവും കുടുംബജീവിതത്തില്‍,
3. കുടുംബ സ്രാഷ്ടിവിന്‍റെ പദ്ധതി,
4. കുടുംബങ്ങളെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ എന്നീ നാലു ഖണ്ഡങ്ങളാണ്.

പ്രാദേശിക സഭകളുടെ പങ്കാളിത്തം യാഥാര്‍ത്ഥ്യമാക്കാന്‍ കരടുരേഖയുടെ രണ്ടാം പകുതി, കുടുംബങ്ങള്‍ക്കുള്ള ചോദ്യോത്തരങ്ങളാണ്.
ദേശിക സഭകളുടെ പ്രതിനിധികളായ മെത്രാന്മാരുടെ കൂട്ടായ്മയില്‍ കുടുംബ ജീവിതം, വിവാഹം, വിശ്വാസജീവിതം എന്നീ വിഷയങ്ങളെക്കുറിച്ച് ആഴമായി പഠിച്ചും പ്രാര്‍ത്ഥിച്ചും കാലികമായ മാറ്റങ്ങള്‍ വരുത്തി സഭയെ നവീകരിച്ചു മുന്നോട്ടു നയിക്കുകയാണ് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിന്‍റെ ലക്ഷൃം. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളെ അജപാലന മാര്‍ഗ്ഗങ്ങളിലൂടെ കാലോചിതമായി നവീകരിക്കുന്നത് സാമൂഹ്യനവീകരണം തന്നെയാണെന്നും, അതുകൊണ്ടാണ് ‘സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയം സിനഡ് പഠനവിഷയമാക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ബാല്‍ദിസേരി വ്യക്തമാക്കി.

പോള്‍ ആറാമന്‍ പാപ്പായാണ് മെത്രന്മാരുടെ സിനഡ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം
1965-ല്‍ രൂപീകരിച്ചതും ആദ്യമായി വിളിച്ചുകൂട്ടിയതും. രണ്ടു വര്‍ഷത്തില്‍ സമ്മേളിക്കുന്ന മെത്രാന്മാരുടെ ആഗോള കൂട്ടായ്മയ്ക്ക് സാധാരണമെന്നും പ്രത്യേകമെന്നുമുള്ള (ordinary and extraordinary)
രണ്ടു രൂപങ്ങളുണ്ട്. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കാലികമായി നവീകരിക്കുക, പ്രാദേശിക സഭകളുടെ കൂട്ടായ്മയിലൂടെ സഭയെ ബലപ്പെടുത്തുക, സഭാഘടനയും സഭയുടെ ആന്തരികവും ദൈവശാസ്ത്രപരവുമായ വീക്ഷണം നവീകരിക്കുക എന്നിവ സിനഡു സമ്മേളനത്തിന്‍റെ ലക്ഷൃമാണ്.

മെത്രാന്മാരുടെ മൂന്നാമത്തെ പ്രത്യേക സിനഡുസമ്മേളനമാണ് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്നത്.
1969-ല്‍ പോള്‍ ആറാമന്‍ പാപ്പ വിളിച്ചുകൂട്ടിയ ‘പരിശുദ്ധ സിംഹാസനവും ദേശീയ മെത്രാന്‍ സമിതികളും’
എന്ന വിഷയത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിന്‍റെ പ്രത്യേക സമ്മേളനം പാപ്പാ വിളിച്ചുകൂട്ടിയിരിക്കുന്നത്.
1985- ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംവിധാനംചെയ്ത് പ്രത്യേക സിനഡ് രണ്ടാമത്തേതും. പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന 2014-ലെ സിനഡ് സമ്മേളനം പ്രത്യേകമാണെന്നുള്ളതുതന്നെ ‘കുടുംബം’ എന്ന വിഷയത്തിന്‍റെ അടിയന്തിര സ്വഭാവവും പ്രാധാന്യവും പ്രസക്തിയും പ്രകടമാക്കുന്നവെന്നും ആര്‍ച്ചുബിഷപ്പ് ബാല്‍ദിസ്സേരി വാര്‍ത്താസമ്മേളത്തില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc









All the contents on this site are copyrighted ©.