2013-11-06 18:18:06

സാമൂഹ്യ സേവനത്തിന്‍റെ
സമഗ്രവീക്ഷണം


6 നവംബര്‍ 2013, വത്തിക്കാന്‍
ഭക്ഷണത്തോടൊപ്പം ബൗദ്ധികതല വികസനവും അനിവാര്യമാണെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ റ്റേര്‍ക്സണ്‍ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ വത്തിക്കാനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നവംമ്പര്‍ 4-ാം തിയതി ചൊവ്വാഴ്ച നടത്തിയ‍ അഭിപ്രായ പ്രകടനത്തിലാണ് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ വ്യക്തികളുടെ സമഗ്രവികസനത്തിന്‍റെ കാഴ്ചപ്പാട് പങ്കുവച്ചത്.

ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും, അല്ലെങ്കില്‍ സേവനത്തിന്‍റെ പൊതുവായ ക്രൈസ്തവവീക്ഷണം പുനര്‍പരിശോധിച്ചുകൊണ്ട് വിദ്യാഭ്യാസ പുരോഗതി, ഭക്ഷൃോല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും, ഭക്ഷൃസുരക്ഷ, കാര്‍ഷികഭദ്രത എന്നിയിലൂടെയുള്ള സമഗ്രവികസ പദ്ധതിയിലേയ്ക്ക് സഭ പ്രവേശിക്കണമെന്ന് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാങ്കേതിക പുരോഗതിയുടെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ‘സഭ ആധുനിക യുഗത്തില്‍’ Gaudium et Spes എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയെ ആധാരമാക്കി, മനുഷ്യാവകാശം, അടിസ്ഥാന ആവശ്യങ്ങള്‍, മനുഷ്യാന്തസ്സ്, നീതിയും സമാധാനവും, സംവാദം എന്നീ സഭാമൂല്യങ്ങളും വികസനത്തിന്‍റെ പാതയില്‍ ശ്രദ്ധപതിക്കേണ്ട മേഖലകളാകണമെന്ന് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

അന്നന്നുവേണ്ട ആഹാരം ഞങ്ങള്‍ക്കു തരണമെ, എന്ന് സാമൂഹ്യദര്‍ശനത്തോടെ സകലര്‍ക്കുവേണ്ടി അനുദിനം പ്രാര്‍ത്ഥിക്കുന്ന ക്രൈസ്തവര്‍, സുസ്ഥിതിയുള്ള ഭക്ഷണക്രമവും, ആരോഗ്യകരമായ ബുദ്ധിവികസനവും, വിദ്യാഭ്യാസവും ഒപ്പം ആത്മീയ ഭോജ്യമായ ക്രിസ്തുവിനെയും ലോകത്തിന് പകര്‍ന്നു കൊടുക്കണമെന്ന്, വിശിഷ്യാ പാവങ്ങളായവര്‍ക്ക് നല്കണമെന്ന് അഭിപ്രായപ്രകടത്തിലൂടെ അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc








All the contents on this site are copyrighted ©.