2013-11-06 18:36:24

പകര്‍ന്നു നല്കേണ്ട
പാപ്പായുടെ അജപാലന പൈതൃകം


6 നവംബര്‍ 2013, റോം
പാപ്പാ വോയ്ത്തീവയുടെ അജപാലന പൈതൃകം ലോകത്തിന് ഇനിയും പകര്‍ന്നു നല്കേണ്ടതാണെന്ന്, റോമാരൂപതയുടെ മുന്‍വികാരി ജനറല്‍, കര്‍ദ്ദിനാള്‍ കമീലോ റുയീനി പ്രസ്താവിച്ചു. നാല്പതു വര്‍ഷക്കാലം വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് സിവിസ് രചിച്ച ‘വിശുദ്ധന്‍റെകൂടെയുള്ള ജീവിതം’ I lived with a Saint എന്ന പാപ്പായുടെ ജീവചരിത്രത്തിന്‍റെ നവംമ്പര്‍ 4-ാം തിയതി റോമില്‍ നടന്ന പ്രകാശനകര്‍മ്മത്തിലാണ് കര്‍ദ്ദിനാള്‍ റുയീനി ഇങ്ങനെ പ്രസ്താവിച്ചത്.
റോമിലെ റുസ്സോളി പ്രസാധകരാണ് പുസ്തകം ഇംഗ്ലിഷ്, ഇറ്റാലിയന്‍, പോളിഷ് എന്നീ ഭാഷകളില്‍ പുറത്തിറക്കിയത്.

പച്ചയും പരിമിതവുമായ ജീവിതചുറ്റുപാടില്‍ തനിക്കു ലഭിച്ച ദൈവവിളിയോടുള്ള വിധേയത്വത്തില്‍ നസ്രായനായ യേശുവില്‍ വളര്‍ത്തിയെടുത്ത അജപാലന ജീവിതത്തിന്‍റെ വ്യക്തിത്വത്തെ ഗ്രന്ഥകര്‍ത്താവ് മനോഹരമായി വരച്ചുകാട്ടുന്നുവെന്ന, കര്‍ദ്ദിനാള്‍ റുയീനി അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 17-ാം തിയതി വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനെയും
ജോണ്‍ 23-ാമനെയും വിശുദ്ധരുടെ പദവിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തും.
Reported : nellikal, sedoc








All the contents on this site are copyrighted ©.