2013-11-06 19:11:17

ഏഷ്യയെ അസ്വസ്ഥമാക്കുന്ന
സിറിയയുടെ അഭ്യന്തരാവസ്ഥ


6 നവംബര്‍ 2013, മുംബൈ
സുവിശേഷത്തോട് വിശ്വസ്ത പുലര്‍ത്താന്‍ ധൈര്യമവലംബിക്കണമെന്ന്, ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. സിറയയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തികൊണ്ട്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സിറിയയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് മാരിയോ സെനാറിക്ക് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

ഭീദിതവും ആശങ്കാപൂര്‍ണ്ണവുമായ സിറിയിലെ മാനുഷിക ചുറ്റുപാടില്‍ ഭാരതത്തിലെ രണ്ടു കോടിയോളം
വരുന്ന ക്രൈസ്തവര്‍ ഖേദിക്കുന്നുവെന്നും, സുവിശേഷത്തെയും വിശ്വാസത്തെയുംപ്രതി അവിടത്തെ ജനങ്ങള്‍ നേരിടുന്ന യാതനകള്‍ സഹിക്കാനുള്ള ധൈര്യത്തിനും ആത്മീയകരുത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും,
നവംമ്പര്‍ 5-ാം തിയതി മുമ്പൈയില്‍നിന്നും അയച്ച സന്ദേശത്തിലൂടെ, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.
സിറിയയിലെ അഭ്യന്തരാവസ്ഥയുടെ അലയടികള്‍ ഏഷ്യന്‍ രാജ്യങ്ങളെ ആകമാനം അസ്വസ്തമാക്കുന്നുണ്ടെന്നും, സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള സമൂഹങ്ങള്‍ അനുദിനം അനുഭവിക്കുന്ന മാനുഷികമായ സംഘര്‍ഷാവസ്ഥ വേദനാജനകമാണെന്ന്, ഏഷ്യയിലെ സംയുക്ത മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കൂടിയായ ആര്‍ച്ചുബിഷ്പ്പ് ഗ്രേഷ്യസ് പ്രസ്താവിച്ചു.
Reported : nelliakal, Asianews









All the contents on this site are copyrighted ©.