2013-11-04 17:34:38

സമാധാനവും സൗഹൃദവും വളര്‍ത്തുന്ന സംവാദം


04 നവംബര്‍ 2013, വത്തിക്കാന്‍
സമാധാനവും സൗഹൃദവും വളര്‍ത്താനായി ക്രൈസ്തവരും ഹൈന്ദവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്ന് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി മോണ്‍.മിഖലാഗേല്‍ അയുസോ ക്വസോട്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഹൈന്ദവ സഹോദരങ്ങള്‍ക്ക് അയച്ച ദീപാവലി ആശംസാ സന്ദേശത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുക പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രധാന ഉത്തരവാദിത്വമാണെങ്കിലും മതാന്തര സംവാദവും മതസൗഹാര്‍ദവും വളര്‍ത്തുന്നതില്‍ പ്രാദേശിക സഭകള്‍ക്ക് നിര്‍ണ്ണായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഹൈന്ദവ സഹോദരങ്ങളുമായി സൗഹാര്‍ദവും സഹകരണവും വളര്‍ത്തിയെടുക്കാന്‍ പ്രാദേശിക തലത്തില്‍ നടക്കുന്ന പരിശ്രമങ്ങള്‍ പ്രധാനമാണ്. ഇത്തരം ശ്രമങ്ങള്‍ക്ക് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ടെന്നും മോണ്‍.ക്വിസോട് വ്യക്തമാക്കി. മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍ 2009ല്‍ പൂനെയിലും 2011ല്‍ മുംബൈയിലും വച്ച് ഇന്ത്യയിലെ ഹൈന്ദവ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും, 2013ല്‍ ലണ്ടനില്‍ നടന്ന ഹൈന്ദവ – ക്രൈസ്തവ സംവാദത്തില്‍ പങ്കെടുത്തതും അദ്ദേഹം തദവസരത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.