2013-11-04 17:34:23

കാലം ചെയ്ത പാപ്പാമാര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന


04 നവംബര്‍ 2013, വത്തിക്കാന്‍
പരേതാത്മാക്കളുടെ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ തന്‍റെ മുന്‍ഗാമിമാരായ മാര്‍പാപ്പാമാരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു വത്തിക്കാനിലെ ഭൂഗര്‍ഭ ശ്മശാനത്തിലേക്ക് പാപ്പായുടെ സന്ദര്‍ശനം. ശരീരങ്ങളുടെ ഉയര്‍പ്പും നിത്യജീവിതവും പ്രതീക്ഷിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന സകല ആത്മാക്കള്‍ക്കും വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു.
സാര്‍വ്വത്രിക സഭയുടെ അജപാലകരായി ശുശ്രൂഷചെയ്ത മാര്‍പാപ്പമാര്‍ സ്വര്‍ഗീയ നിത്യവിരുന്നില്‍ പങ്കുചേരുമാറാകട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.