2013-10-31 17:37:15

സകലവിശുദ്ധരുടെ മഹോത്സവം
പാപ്പാ റോമിലെ വെരാനോയില്‍


31 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സകലവിശുദ്ധരുടെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് റോമില്‍ വെരാനോയിലെ പരേതരുടെ സ്മൃതിമണ്ഡപത്തില്‍ ദിവ്യബലിയര്‍പ്പിക്കും. നവംബര്‍ ഒന്നാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കാണ് റോമാ നഗരത്തിലെ പ്രസിദ്ധവും വിസ്തൃതവുമായ പൊതുസിമിത്തേരിയുടെ ഉമ്മറത്തുള്ള പ്രത്യേക വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുന്നത്.

ദിവ്യബലിയെത്തുടര്‍ന്ന് പരേതര്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥന നയിച്ചശേഷം, അവിടത്തെ സ്മൃതിമണ്ഡപങ്ങള്‍ പാപ്പാ ആശീര്‍വ്വദിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. വത്തിക്കാനില്‍നിന്നും ഏകദേശം
12 കി.മീ. അകലെയുള്ള പുരാതനമായ വെരോനോ സിമിത്തേരിയിലേയക്ക് വിവിധ പാപ്പാമാര്‍ കാലകാലങ്ങളില്‍ സന്ദര്‍ശിച്ച് ദിവ്യബലിയര്‍പ്പിക്കുകയും പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്.
വെരാനോ സ്മൃതിമണ്ഡപത്തിലേയ്ക്കുള്ള പാപ്പാമാരുടെ സന്ദര്‍ശനത്തിന്‍റെ ചരിത്രത്തിലെ 20-ാമത്തേതാണ് പാപ്പാ ഫ്രാന്‍സിസിന്‍റേതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.