കാണ്ഡമാല്‍ വിധി വിവേചനപരമെന്ന് ദേശീയ മെത്രാന്‍ സമിതി
31 ഒക്ടോബര്‍ 2013, ഡല്‍ഹി കാണ്ഡമാല്‍ കേസ് - പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധമുണ്ട്,
ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ സെക്രട്ടറി,
ഫാദര്‍ ചാള്‍സ് ഇറുദയം പ്രസ്താവിച്ചു. ഒക്ടോബര്‍ 31-ാം തിയതി വ്യാഴാഴ്ച ഡല്‍ഹിയില്‍
പുറത്തിറക്കിയ പ്രസ്താവനയിലാണ് സിബിസിഐയുടെ വക്താവ് കോടതിവിധിയോടുള്ള സഭയുടെ വിയോജിപ്പു
പ്രകടമാക്കിയത്.
2007 ഡിസംബറില്‍ ഒറീസ്സായിലെ കാണ്ഡമാല്‍ ഗ്രാമത്തില്‍ ക്രൈസ്തവ
ദേവാലയവും 14 കുടുംബങ്ങളും അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പിടിക്കപ്പെട്ട 54 പ്രതികളെയാണ്
കാണ്ഡമാലിലെ ഫൂല്‍ബാനി കോടതി വെറുതെ വിട്ടത്. തെളിവുകള്‍ ഇല്ല, എന്ന വ്യാജേനയാണ്
കോടതി പ്രതികളെ വെറുതെ വിടുകയും, എന്നാല്‍ നിര്‍ദ്ദോഷികളായ ക്രൈസ്തവരെ കേസില്‍ കുടുക്കി
ജയില്‍ ശിക്ഷനല്കുന്ന ഫൂല്‍ബാനി കോടതിയുടെ വിവേചനപരമായ പുതിയ നീക്കങ്ങള്‍ ദേശത്തിന്‍റെ
അഖണ്ഡതയ്ക്കും നീതിക്കും നിരാക്കത്തതാണെന്ന് ഫാദര്‍ ഇറുദയം പ്രസ്താവനയിലൂടെ ഖേദപൂര്‍വ്വം
അറിയിച്ചു. Reported : nellikal, cbci