2013-10-31 19:30:33

ആത്മീയ പാതയിലെ
പുണ്യത്രയങ്ങള്‍


31 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ആത്മീയതയുടെ ജീവിതശൈലികൊണ്ട് ക്രൈസ്തവന്‍ സമൂഹത്തില്‍ വേറിട്ടു നില്ക്കണമെന്ന്,
നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ്
റൈനോ ഫിസിക്കേലാ ഉദ്ബോധിപ്പിച്ചു. ആഗോളസഭ ലക്ഷൃംവയ്ക്കുന്ന നവസുവിശേഷവത്ക്കരണ പദ്ധതിയെ ആധാരമാക്കി പുറത്തിറക്കിയ പുതിയ ഗ്രന്ഥത്തിന്‍റെ ആമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നത്.

മാറുന്ന ലോകചരിത്രത്തിന്‍റെ ഗതിവിഗതികളിലും ക്രൈസ്തവര്‍ ആത്മീയതയുടെ പാതിയില്‍
(the path of transcendence) പതറാതെ മുന്നേറുവാന്‍ സഹായിക്കുന്ന വിശ്വാസം, സ്നേഹം, പ്രത്യാശ എന്നീ പുണ്യത്രയങ്ങളെക്കുറിച്ചാണ്, ‘ചരിത്രപാതയിലെ സഭ’ (la Chiesa nel Cammino della storia) എന്ന തന്‍റെ രചനയില്‍ ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വളരെ ക്രമമായി വിവരിക്കുന്നതെന്ന് ഗ്രന്ഥത്തിന്‍റെ ആമുഖം വെളിപ്പെടുത്തുന്നു. ദൈവികപുണ്യങ്ങള്‍ ക്രൈസ്തവജീവിതത്തെ അന്യൂനമാക്കുന്നുവെന്നും, വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം വെളിപ്പെടുത്തുന്നത് ഈ പുണ്യങ്ങള്‍ നിറഞ്ഞ ജീവിതക്രമമാണെന്നും ആമുഖത്തില്‍തന്നെ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കിയിരിക്കുന്നു.

സെന്‍റ് പോള്‍ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള ഗ്രന്ഥത്തിന് 152 താളുകളുണ്ട്.
Reported : nellikal, sedoc








All the contents on this site are copyrighted ©.