2013-10-31 19:43:18

അധീശഭാവത്തിന്‍റെ തൊഴിലല്ല
ശുശ്രൂഷയാണ് പൗരോഹിത്യം


31 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പൗരോഹിത്യം അധീശത്വഭാവത്തിന്‍റെ തൊഴിലല്ല, ശുശ്രൂഷയാണെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജരാര്‍ഡ് മ്യൂളര്‍ പ്രസ്താവിച്ചു. മുന്‍പാപ്പാ റാത്സിങ്കറിന്‍റെ ദൈവശാസ്ത്ര ചിന്തകളെ ആധാരമാക്കി ഒക്ടോബര്‍ 30-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പൗരോഹിത്യത്തിന്‍റെ പ്രാധാന്യവും സത്തയും കര്‍ദ്ദിനാള്‍ മ്യൂളര്‍ വിവരിച്ചത്. ക്രിസ്തുവിന്‍റെ ഏകപൗരോഹിത്യത്തില്‍ എല്ലാക്രൈസ്തവരും പങ്കുചേരുന്നുണ്ട്. എന്നാല്‍ തന്‍റെ സഭയുടെ നിലനില്പിനും വളര്‍ച്ചയ്ക്കുംവേണ്ടി നടത്തിയ വേര്‍തിരിക്കലും ദൗത്യമേല്പിക്കലുമാണ് ശുശ്രൂഷാപൗരോഹിത്യമെന്ന്, കര്‍ദ്ദിനാള്‍ മ്യൂളര്‍ പ്രസ്താവിച്ചു.

വിശ്വാസികളുടെ പൗരോഹിത്യം അല്ലെങ്കില്‍ ജ്ഞാനസ്നാന പൗരോഹിത്യം. അരൂപിക്ക് അനുസൃതമായ വിശ്വാസം, ഉപവി, പ്രത്യാശ എന്നിവ ജീവിച്ചുകൊണ്ട് ക്രൈസ്തവര്‍ പ്രാവര്‍ത്തികമാക്കുന്നു.
സഭയിലൂടെ ക്രിസ്തുവില്‍ പങ്കുചേരുന്ന വിശുദ്ധമായ പൗരോഹിത്യ അധികാരം പ്രയോഗിക്കുന്നതിനു പ്രാപ്തമാക്കുന്ന പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ തിരുപ്പട്ടമെന്ന കൂദാശയിലൂടെയാണ് വ്യക്തികളില്‍ വര്‍ഷിക്കപ്പെടുന്നതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വ്യാവസ്ഥാപിതമായ സമൂഹത്തിന്‍റെ ഭരണസമിതിയിലേയ്ക്ക് പുരാതന റോമില്‍ ഒരാളെ ഉയര്‍ത്തുന്നതിന് ordo, ordinatione പട്ടം അല്ലെങ്കില്‍ പദവി കൊടുക്കല്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. മൂലത്തില്‍ അതേവാക്കാണ് ഇന്നു പൗരോഹിത്യ പദവിക്കും ഉപയോഗിക്കുന്നതെങ്കിലും, കൗദിശികവും മതപരവും ആരാധനാപരവുമായ മൂലമുള്ള പൗരോഹിത്യ ശുശ്രൂഷയെ സാമൂഹ്യ പ്രാതിനിധ്യമായിട്ട് ചുരുക്കിയ നവോത്ഥാന കാലഘട്ടത്തിലെ (Reformation) ചിന്താഗതി തിരുത്തേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ മ്യൂളര്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
പൊതുപൗരോഹിത്യത്തിനു ശുശ്രൂഷയര്‍പ്പിക്കുകയാണ് ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ ലക്ഷൃം.
സഭയെ നിരന്തരം കെട്ടിപ്പടുക്കുകയും നയിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തിനുള്ള മാധ്യമമാണ് ശുശ്രൂഷാപൗരോഹിത്യം. അത് സഭാ പാരമ്പര്യത്തില്‍ തിരുപ്പട്ടകൂദാശയിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

സഭയുടെ ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിലാണ് പുരോഹിതന്‍ പ്രവര്‍ത്തിക്കേണ്ടത്.
അങ്ങനെ ക്രിസ്തുവിനോടും മനുഷ്യരോടും ബന്ധപ്പെ്ട്ട കൂദാശയുടെ ധര്‍മ്മമാണ് പൗരോഹിത്യം.
അധികാരത്തിന്‍റെ വിനിയോഗത്തില്‍ അധീശത്വഭാവമല്ല, സ്നേഹത്തെപ്രതി തന്നെത്തന്നെ ഏറ്റവും ചെറിയവനും എല്ലാവരുടെയും ദാസനുമാക്കിയ ക്രിസ്തുവിന്‍റെ മാതൃകയാണ് പുരോഹിതന്‍ മാനദണ്ഡമാക്കേണ്ടത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.