2013-10-30 18:33:02

പാപ്പാ വോയ്ത്തീവ
ആത്മീയതയുടെ അതികായന്‍


30 ഒക്ടോബര്‍ 2013, ക്രാക്കോ
‘വിശുദ്ധന്‍റെകൂടെയുള്ള ജീവിതം,’ പാപ്പാ വോയ്ത്തീവയുടെ ജീവചരിത്രം പ്രകാശനംചെയ്യുന്നു.
നാല്പതു വര്‍ഷക്കാലം വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് സിവിസാണ്, ‘വിശുദ്ധന്‍റെകൂടെയുള്ള ജീവിതം’ I lived with a Saint എന്ന പേരില്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജീവചരിത്രം പ്രകാശനംചെയ്യുന്നത്.

സമര്‍പ്പണംകൊണ്ടു ജീവിത വിശുദ്ധികൊണ്ടും ആധുനിക ലോകത്തെ പ്രകാശിപ്പിച്ച ആത്മീയതയുടെ അതികായനെന്ന് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെന്ന് ഗ്രന്ഥകര്‍ത്താവ്, കര്‍ദ്ദിനാള്‍ സിവിസ് ആമുഖത്തില്‍ വിശേഷിപ്പിക്കുന്നു.
പോളണ്ടിലെ ക്രാക്കോയില്‍ മെത്രാനായിരുന്ന കാലംമുതല്‍ മരണംവരെ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു (1965-2005) കര്‍ദ്ദിനാള്‍ സിവിസ്. ഗ്രന്ഥകര്‍ത്താവ് ഇപ്പോള്‍ പോളണ്ടിലെ ക്രാക്കോ അതിരൂപതാ മെത്രാപ്പോലീത്തയാണ്.

ഏപ്രില്‍ 17-ാം തിയതി വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍,
ജോണ്‍ 23-ാമനെയും പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തും.

ഇറ്റാലിയന്‍, പോളിഷ്, ഇംഗ്ലിഷ് എന്നി ഭാഷകളില്‍ റിസ്സോളി പ്രസാധകര്‍ പുറത്തിറക്കുന്ന ഗ്രന്ഥം നവംബര്‍ 4-ാം തിയതി തിങ്കളാഴ്ച റോമില്‍ പ്രകാശനംചെയ്യും.
ufficiostampa.rizzoli@rcs.it
Reported : nellikal, sedoc









All the contents on this site are copyrighted ©.