2013-10-30 17:00:33

പാപ്പാ ഫ്രാന്‍സിസ്
പാവങ്ങളുടെ പടത്തലവന്‍


30 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പാവങ്ങളുടെ പടത്തലവനാണ് പാപ്പാ ഫ്രാന്‍സിസെന്ന് ലോക ബാങ്കിന്‍റെ പ്രസിഡന്‍റ്, ജിം യോം കീം പ്രസ്താവിച്ചു. ഒക്ടോബര്‍ 29-ാം തിയതി പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ നടത്തിയ അനൗപചാരികമായ കൂടിക്കാഴ്ചയ്ക്കുശേഷമാണ് യുഎന്നിന്‍റെ സാമ്പത്തിക വിഭാഗം മേധാവി യോം കീം ഇങ്ങനെ പ്രസ്താവിച്ചത്.
പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന പാവങ്ങളെ ഉള്‍ക്കൊള്ളുന്നൊരു ലോകവും, ദാരിദ്യ നിര്‍മ്മാജ്ജനവും ലോക ബാങ്കിന് കൂട്ടുചേരാവുന്ന പദ്ധതിയാണെന്ന് യോം കീം റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിള്‍ യുഎന്നിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലത്തുമുതല്‍ പാപ്പാ ബര്‍ഗോളിയോയുമായി കീമിനുള്ള ചിരകാല പരിചയത്തിന്‍റെ പശ്ചാത്തിലാണ് 25 മിനുറ്റു നീണ്ടുനിന്നു കൂടിക്കാഴ്ച നടന്നത്. സാമ്പത്തിക പുരോഗതിയല്ല, മനുഷ്യന്‍റെ പുരോഗതിയാണ് ലോകരാഷ്ട്രങ്ങളും പ്രസ്താനങ്ങളും ഉന്നവയ്ക്കേണ്ടതെന്ന് പ്രസ്താവിച്ച പാപ്പായോട് താനും പക്ഷംചേരുന്നു പ്രവര്‍ത്തിക്കുമെന്ന്, അമേരിക്കയിലെ വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോക ബാംങ്കിന്‍റെ മേധാവി, കീം മാധ്യമങ്ങളോട് ഏറ്റുപറഞ്ഞു.
Reported : nellikal, sedoc








All the contents on this site are copyrighted ©.