2013-10-30 16:45:32

പരേതാത്മാക്കളുടെ ദിനത്തില്‍
പാപ്പാ കാര്‍മ്മികത്വം വഹിക്കും


30 ഒക്ടോബര്‍ 2013, വത്തിക്കാന്‍
നവംമ്പര്‍ 2-ാം തിയതി, ആഗോളസഭ ആചരിക്കുന്ന പരേതാന്മാക്കളുടെ ദിനത്തില്‍, പ്രാദേശിക സമയം രാവിലെ 11 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ പ്രധാന അള്‍ത്താരയിലായിരിക്കും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നത്.

കഴിഞ്ഞൊരു വര്‍ഷത്തില്‍ മരണമടഞ്ഞ സഭയിലെ കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും അനുസ്മരിച്ചായിരിക്കും പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നതെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ തലവന്‍, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.