2013-10-29 16:58:04

പരിശുദ്ധ സിംഹാസനം ഇറാക്കിലെ മതനേതാക്കളുമായി സംവദിക്കുന്നു


29 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഇറാക്ക് മതനേതാക്കളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തുമെന്ന് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സംഘം അറിയിച്ചു. ഇറാക്ക് സര്‍ക്കാരിന്‍റെ മതപരകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വകുപ്പിന്‍റെ നേതൃത്വത്തില്‍ വത്തിക്കാനിലെത്തിയ ഷിയ, സുന്നി വിഭാഗം മുസ്ലീമുകളുടേയും, ക്രിസ്തീയ സമൂഹങ്ങളുടേയും, യെസിദി(ئێزیدی ) സബിയന്‍ (صابئة‎) മത വിഭാഗങ്ങളുടേയും പ്രതിനിധികളുമായി ഒക്ടോബര്‍ 30ാം തിയതി ബുധനാഴ്ച രാവിലെ മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും.
ഇറാക്കില്‍ നിന്നുമെത്തിയ മതനേതാക്കളുടെ പ്രതിനിധി സംഘവുമായി മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സംഘം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഇറാക്കിലെ വിവിധ മതസമുദായങ്ങളും അവ തമ്മിലുള്ള സംവാദവുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സംഘത്തിന്‍റേയും ഇറാക്കിലെ മതസമൂഹങ്ങളുടേയും ഒരു സ്ഥിരം സഹകരണ വേദി ആരംഭിക്കുക എന്ന ലക്ഷൃത്തോടെയായിരുന്നു ചര്‍ച്ചയെന്ന് പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.