2013-10-29 16:54:18

37ാമത് യുനെസ്കോ ജനറല്‍ കോണ്‍ഫറന്‍സ്


29 ഒക്ടോബര്‍ 2013, പാരിസ്
യുനെസ്കോയുടെ ജനറല്‍ കോണ്‍ഫറന്‍സില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷ സംഘം അറിയിച്ചു. നവംബര്‍ 5 മുതല്‍ 20വരെ പാരിസില്‍ നടക്കുന്ന യുനെസ്കോയുടെ 37ാം ജനറല്‍ കോണ്‍ഫറന്‍സില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളുടെ മേധാവിമാരും വത്തിക്കാന്‍റെ കീഴിലുള്ള ശാസ്ത്ര, സാംസ്ക്കാരിക, വിദ്യാഭ്യാസ കമ്മീഷനുകളുടെ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. യുനെസ്കോയില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ മോണ്‍.ഫ്രാന്‍ചെസ്കോ ഫോളോ വത്തിക്കാന്‍റെ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കും. Source: Mission d'Observation Permanente du Saint-Siège auprès de l'UNESCO








All the contents on this site are copyrighted ©.